പ്ലേയർ കോമ്പിനേഷൻ തെറ്റിച്ചു; അമേരിക്കയിലെ ദേശീയ ക്രിക്കറ്റ് ലീഗ് നിരോധിച്ച് ഐസിസി

വിവിയൻ റിച്ചാർഡ്, വസീം അക്രം പോലെയുള്ള ഇതിഹാസ താരങ്ങളെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് കൊണ്ട് വന്ന് ലീഗിനെ കൂടുതൽ മികച്ച രീതിയിലേക്ക് മാറ്റാൻ അധികൃതർ ശ്രമിക്കുന്നതിനിടെയാണ് തിരിച്ചടിയായി ഐസിസിയുടെ നീക്കം വരുന്നത്

dot image

അമേരിക്കയിലെ നാഷണൽ ക്രിക്കറ്റ് ലീഗ് നിരോധിച്ച് ഐസിസി. കളിക്കാരുടെ കോമ്പിനേഷനുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാത്തതിനാലാണ് ലീഗിന് അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ആഗോള തലത്തിൽ ഇരുപതോവർ മത്സരങ്ങൾക്കും പത്തോവർ മത്സരങ്ങൾക്കും ദേശീയ ലീഗ് നടത്തുന്നതിൽ ഐസിസി ചില മാനദണ്ഡങ്ങൾ വെച്ചിരുന്നു.

ഏഴ് താരങ്ങൾ രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷനുകളിൽ ഉള്ളവരാവണമെന്ന വ്യവസ്ഥയാണ് അതിലൊന്ന്, അതാത് പ്രദേശത്ത് ക്രിക്കറ്റിനെ വളർത്തുകയാണ് ലക്ഷ്യം. എന്നാൽ ഈ വ്യവസ്ഥ യു എസ് എ നാഷണൽ ക്രിക്കറ്റ് ലീഗ് ലംഘിച്ചുവെന്നാണ് ഐസിസി കണ്ടെത്തിയിരിക്കുന്നത്. ആറോ ഏഴോ വിദേശ താരങ്ങൾ പല ടീമിലും ഒരേ സമയം കളിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിവിയൻ റിച്ചാർഡ്, വസീം അക്രം പോലെയുള്ള ഇതിഹാസ താരങ്ങളെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് കൊണ്ട് വന്ന് ലീഗിനെ കൂടുതൽ മികച്ച രീതിയിലേക്ക് മാറ്റാൻ അധികൃതർ ശ്രമിക്കുന്നതിനിടെയാണ് തിരിച്ചടിയായി ഐസിസിയുടെ നീക്കം വരുന്നത്. നേരത്തെ ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗാവസ്‌കർ എന്നിവരെല്ലാം ഫ്രാഞ്ചൈസികളുടെ ഷെയർ സ്വന്തമാക്കി ലീഗിന്റെ ഭാഗമായിരുന്നു.

Content Highlights: USA's national cricket league banned by icc

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us