ബുംമ്രയേക്കാൾ മികച്ചവൻ ഷമി; കാരണ സഹിതം വിശദീകരിച്ച് വിൻഡീസ് ഇതിഹാസ പേസർ ആൻഡി റോബർട്സ്

ഇന്ത്യയിൽ അവസാനിച്ച ഏകദിന ലോകകപ്പിൽ ആദ്യ നാല് കളികളിൽ പുറത്തിരുന്ന ശേഷം പിന്നീട് ഷമി നടത്തിയ പ്രകടനവും റോബർട്സ് ചൂണ്ടിക്കാട്ടി.

dot image

ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആരെന്ന കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസ ഫാസ്റ്റ് ബൗളർ ആൻഡി റോബർട്സ്. ജസ്പ്രീത് ബുംമ്രയല്ല മുഹമ്മദ് ഷമിയാണ് സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്ന് റോബർട്സ് അഭിപ്രായപ്പെട്ടു.

'അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സമീപ കാലത്തായി മികച്ച റിസൾട്ടുകൾ ഉണ്ടാക്കിയ താരം ബുംമ്രയാണ്. ഇന്ത്യയുടെ വിജയകരമായ ടി 20 ലോകകപ്പ് ക്യാമ്പയിനിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട് അദ്ദേഹം അത് തെളിയിച്ചതുമാണ്. എന്നാൽ ബൗളിങ്ങിലെ സ്വിങ്, വേഗത, ലെങ്ത്, ലൈൻ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാൽ ഷമിയാകും ബുംമ്രയ്ക്ക് ഒരു പടി മുകളിൽ വരുക' എന്നും റോബർട്സ് പറഞ്ഞു.

'ഷമി ഒരു ഫുൾ പാക്കേജാണ്, എന്നാൽ ബുംമ്രയ്ക്ക് ലഭിക്കുന്ന അത്ര തന്നെ വിക്കറ്റുകൾ ഷമിക്ക് ലഭിക്കണമെന്നില്ല. എന്നാൽ പന്ത് നിയന്ത്രിക്കുന്നതിൽ ബുംമ്രയെക്കാൾ നന്നായി അദ്ദേഹം മിടുക്ക് കാണിക്കുന്നുവെന്നും റോബർട്ട്സ് പറഞ്ഞു. ഇന്ത്യയിൽ അവസാനിച്ച ഏകദിന ലോകകപ്പിൽ ആദ്യ നാല് കളികളിൽ പുറത്തിരുന്ന ശേഷം പിന്നീട് ഷമി നടത്തിയ പ്രകടനവും റോബർട്സ് ചൂണ്ടിക്കാട്ടി.

ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ ഗാബയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ മുഹമ്മദ് ഷമി എത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് റോബർട്ട്സിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഇന്നലെ ഷമിയുടെ മടങ്ങി വരവ് വൈകുന്നത് താരവും ക്യാപ്റ്റനും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലമാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഷമിക്ക് ഇന്ത്യൻ ടീം വാതിൽ തുറന്നിട്ടിരിക്കുകയാണ് എന്ന് രോഹിത് ശർമ പറഞ്ഞതിന് തൊട്ട് പിന്നാലെയായിരുന്നു അത്. കാൽമുട്ടിനുള്ള പരിക്ക് ഷമിയെ ഇപ്പോഴും വലക്കുന്നുവെന്ന് പറഞ്ഞ രോഹിത് പ്രസ്താവനയെ ഷമി തന്നെ തിരുത്തുന്ന സംഭവവും ഉണ്ടായി.

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഷമിക്ക് പിന്നീട് പരിക്കുമൂലം ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനായിട്ടില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സ്ഥാനം നഷ്ടമായ ഷമി അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് തിരിച്ചെത്തുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്നസ് തെളിയിച്ചാലെ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് ഷമി മുഷ്താഖ് അലി ട്രോഫിയിലും രഞ്ജി ട്രോഫിയിലും ഇറങ്ങിയത്. എന്നാൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇന്ത്യൻ താരത്തിന്റെ തിരിച്ചുവരവ് വൈകുകയാണ്.

Content Highlights: is Jasprit Bumrah India's best fast bowler? Andy Roberts disagress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us