ബ്രാന്‍ഡ് ഡീലുകളിലും 'തല' ഡാാ!; സാക്ഷാല്‍ ബച്ചനെയും ഷാരൂഖ് ഖാനെയും പിന്തള്ളി ധോണി ഒന്നാമത്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്

dot image

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ലോകമെമ്പാടുമുള്ള ജനപ്രിയ ക്രിക്കറ്റ് താരങ്ങളില്‍ മുന്‍നിരയില്‍ തന്നെയുള്ളയാളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ധോണി. ബ്രാന്‍ഡ് മൂല്യത്തില്‍ ധോണി ഇപ്പോള്‍ ബോളിവുഡ് സെലിബ്രിറ്റികളെയും മറികടന്ന് ഞെട്ടിച്ചിരിക്കുകയാണ്.

2024ല്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകളുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളുടെ എലൈറ്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ധോണി. TAM മീഡിയ റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2024ല്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് അംഗീകാരങ്ങള്‍ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് എംഎസ് ധോണി. എലൈറ്റ് പട്ടികയില്‍ ബോളിവുഡ് സെലിബ്രിറ്റികളായ ഷാരൂഖ് ഖാനെയും അമിതാഭ് ബച്ചനെയും പിന്തള്ളിയാണ് ധോണി ഒന്നാമതെത്തിയത്.

2024ന്റെ ആദ്യപകുതിയില്‍ മാത്രം 42 ബ്രാന്‍ഡ് ഡീലുകളിലാണ് ധോണി ഒപ്പുവെച്ചിട്ടുള്ളത്. 41 ഡീലുകളുമായി ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തും 34 ബ്രാന്‍ഡ് ഡീലുകളുള്ള ഷാരൂഖ് ഖാന്‍ മൂന്നാമതുമാണ്.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 2024ന്റെ ആദ്യപകുതിയില്‍ 21 ബ്രാന്‍ഡ് ഡീലുകളുള്ള കോഹ്‌ലി ലിസ്റ്റില്‍ പത്താമതാണ്. 24 ബ്രാന്‍ഡ് ഡീലുകളുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പട്ടികയില്‍ കോഹ്‌ലിയേക്കാള്‍ മുന്നിലാണ്. കരീന കപൂര്‍, അക്ഷയ് കുമാര്‍, കിയാര അദ്വാനി, രണ്‍വീര്‍ സിങ് എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് ബോളിവുഡ് സെലിബ്രിറ്റികള്‍.

Content Highlights: MS Dhoni beats Amitabh Bachchan, SRK to top list of celebrities with most endorsements 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us