സഞ്ജു അടിമുടി ടീമിന് വേണ്ടി കളിക്കുന്ന താരം, താരത്തിന്റെ നല്ല മനസ്സാണ് ഏറ്റവും നല്ല ക്വാളിറ്റി; അശ്വിൻ

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജസ്ഥാൻ റോയല്‍സില്‍ സഹതാരമായിരുന്ന സഞ്ജുവിനെ കുറിച്ച് മനസ്സ് തുറന്നത്

dot image

സഞ്ജു സാംസൺ അടിമുടി ടീമിന് വേണ്ടി കളിക്കുന്ന താരമാണെന്ന് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ ആർ അശ്വിൻ. വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ എല്ലായ്പ്പോഴും ടീമിന്‍റെ വിജയത്തിന് പ്രാധാന്യം നല്‍കുന്ന കളിക്കാരനും ക്യാപ്റ്റനുമാണ് സഞ്ജുവെന്നും ഓരോ ഷോട്ട് കളിക്കുമ്പോൾ പോലും താരത്തിന്റെ മനസ്സിൽ ടീം മാത്രമേ ഉണ്ടാവാറുള്ളൂ എന്നും അശ്വിന്‍ പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജസ്ഥാൻ റോയല്‍സില്‍ സഹതാരമായിരുന്ന സഞ്ജുവിനെ കുറിച്ച് മനസ്സ് തുറന്നത്.

ക്യാപ്റ്റനെന്ന നിലയിലുള്ള മൈൻഡ് സെറ്റാണ് താരത്തിന്റേത്. ഫിഫ്റ്റി അടിക്കണമെന്നോ സെഞ്ച്വറി അടിക്കണമെന്നോ അദ്ദേഹം കരുതാറില്ല. അത് കൊണ്ട് തന്നെ ഓരോ ബോളും പ്രതിരോധിച്ചും കളിക്കാറില്ല.പല സമയത്തും കുറച്ച് കൂടി സൂക്ഷിച്ച് കളിയ്ക്കാൻ സഞ്ജുവിനെ പലരും ഉപദേശിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ ആർക്ക് വേണ്ടിയും സഞ്ജു തന്റെ ശൈലി മാറ്റിയില്ല. അശ്വിൻ പറഞ്ഞു

ഒരു കളിക്കാരൻ എന്നതിനപ്പുറം നല്ല മനസ്സിന്റെ ഉടമയാണ് സഞ്ജുവെന്നും അശ്വിൻ പറഞ്ഞു. എല്ലാവർക്കും നല്ലത് വരണമെന്നാഗ്രഹിക്കുന്ന ഒരാളാണ് സഞ്ജു. കൂടെയുള്ളവരുടെ നേട്ടങ്ങളിൽ സന്തോഷിക്കുന്നവൻ. ഞാൻ സഞ്ജുവിന് കണ്ട ഏറ്റവും നല്ല ക്യാപ്റ്റൻസി ക്വാളിറ്റിയും അതാണ്. അശ്വിൻ പറഞ്ഞു.

ഐപിഎല്ലില്‍ മൂന്ന് സീസണുകളിൽ രാജസ്ഥാന്‍ റോയല്‍സില്‍ ഒരുമിച്ച് കളിച്ചിരുന്ന ഇരുവരും പുതിയ സീസണിൽ വ്യത്യസ്ത ടീമുകൾക്കായാണ് കളിക്കുന്നത്. സഞ്ജു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി തന്നെ തുടരുമ്പോൾ അശ്വിൻ മെഗാ താര ലേലത്തിൽ പഴയ തട്ടകമായ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മടങ്ങിയെത്തി. നിലവിൽ മുഷ്താഖ് അലി ട്രോഫിയിൽ നിന്നും പുറത്തായതോടെ സഞ്ജു ടൂർണമെന്റുകളിൽ നിന്ന് വിശ്രമത്തിലാണ്. അശ്വിനാക്കട്ടെ ബോർഡർ ഗാവസ്‌കർ ട്രോഫി ടൂർണമെന്റിൽ കളിക്കുന്നതിനായി ഓസ്‌ട്രേലിയയിലാണുളളത്.

Content Highlights: Rvichandran Ashwin on sanju samson

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us