രണ്ടാം ഏകദിനത്തിലും ജയം; ബംഗ്ലാദേശിനെതിരായ പരമ്പര സീൽ ചെയ്ത് വെസ്റ്റ് ഇൻഡീസ്

9 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ജയ്ഡന്‍ സീല്‍സിന്റെ മിന്നും ബൗളിങാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്

dot image

തുടർച്ചയായ രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര ഉറപ്പിച്ചു. രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന് ജയിച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് ജയങ്ങളുമായി മുന്നിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 227 റണ്‍സിന് എല്ലാവരും പുറത്തായപ്പോൾ വിന്‍ഡീസ് 36.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

76 പന്തില്‍ എട്ട് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം 82 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങാണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ എവിന്‍ ലൂയിസും തിളങ്ങി. താരം 49 റണ്‍സെടുത്തു. 62 പന്തിൽ നാല് സിക്സറുകളും രണ്ട് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇരുവരും ചേര്‍ന്ന് ഓപ്പണിങില്‍ 109 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ജയത്തിന് അടിത്തറയിട്ടു. ശേഷം 47 പന്തിൽ ഏഴ് ഫോറുകളുമായി 45 റൺസെടുത്ത കെസി കാര്‍ട്ടിയും 17 റൺസെടുത്ത ഷായ് ഹോപും 24 റൺസെടുത്ത ഷര്‍ഫെന്‍ റുതര്‍ഫോര്‍ഡും ഭേദപ്പെട്ട പ്രകടനം നടത്തി.

9 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി ജയ്ഡന്‍ സീല്‍സിന്റെ മിന്നും ബൗളിങാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ഒരു ഘട്ടത്തില്‍ ടീം 200 കടക്കുമെന്നു പോലും കരുതിയിരുന്നില്ല. 115 റണ്‍സ് ചേര്‍ക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. ശേഷം അര്‍ധ സെഞ്ച്വറി മഹ്മുദുല്ല നടത്തിയ രക്ഷാപ്രവർത്തനമാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. 92 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 62 റൺസാണ് മഹ്മുദുല്ല നേടിയത്. 62 പന്തുകളിൽ രണ്ട് സിക്സറുകളും നാല് ഫോറുകളുമായി 45 റൺസെടുത്ത് വാലറ്റത്ത് തന്‍സിം ഹസന്‍ പൊരുതി നിന്നു. 46 റൺസെടുത്ത തന്‍സിദ് ഹസനാണ് ബംഗ്ലാദേശ് നിരയിൽ ബാറ്റ് കൊണ്ട് തിളങ്ങിയ മറ്റൊരു താരം. പരമ്പരയിലെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നത്. ഷര്‍ഫെന്‍ റുതര്‍ഫോര്‍ഡിന്റെ കന്നി സെഞ്ച്വറിയുടെ ബലത്തിലായിരുന്നു വിജയം.

Content Highlights: west indies win odi for 7 wickets bangladesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us