ചിരാഗിന്റെ വെടിക്കെട്ടിന് വെങ്കടേഷ് അയ്യരുടെ ഓൾ റൗണ്ടർ മറുപടി; മുഷ്താഖ് അലി ടി20യിൽ മധ്യപ്രദേശ് സെമിയില്‍

ആന്ധ്രാ പ്രദേശിനെ തോൽപ്പിച്ച് ഉത്തർപ്രദേശ് സെമിയിലെത്തിയിരുന്നു

dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 യിൽ സൗരാഷ്ട്രയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് മധ്യപ്രദേശ് സെമിയില്‍. സൗരാഷ്ട്ര ഉയർത്തിയ 174 റൺസിന്റെ വിജയ ലക്ഷ്യം മധ്യപ്രദേശ് 19.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. മധ്യപ്രദേശിന് വേണ്ടി 29 പന്തിൽ 42 റൺസെടുത്ത് അര്‍പിത് ഗൗഡ, 33 പന്തിൽ 38 റൺസ് നേടി വെങ്കടേഷ് അയ്യർ, 18 പന്തില്‍ 28 റൺസെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടീദാർ എന്നിവർ മികച്ച പ്രകടനം നടത്തി. മൂന്നോവറിൽ 23 റൺസ് വിട്ട് കൊടുത്ത് ബൗളിങ്ങിലും തിളങ്ങിയ വെങ്കിടേഷ് അയ്യരാണ് കളിയിലെ താരം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര തുടക്കത്തില്‍ തകർച്ചയിലേക്ക് വീണെങ്കിലും 45 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സറുകളും അടക്കം 80 റണ്‍സുമായി പുറത്താകാതെ നിന്ന ചിരാഗ് ജാനിയാണ് സൗരാഷ്ട്രയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. നേരത്തെ ആന്ധ്രാ പ്രദേശിനെ തോൽപ്പിച്ച് ഉത്തർപ്രദേശ് സെമിയിലെത്തിയിരുന്നു.

Content Highlights: syed mushtaq ali trophy;madhyapradesh in to the semi final by beating sourashtra

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us