'അഡലെയ്ഡിലെ തന്ത്രം തന്നെ ​മൂന്നാം ടെസ്റ്റിലും നടപ്പിലാക്കും, ഒപ്പം പ്ലാൻ ബിയും ഉണ്ട്'; പാറ്റ് കമ്മിൻസ്

രണ്ടാം ടെസ്റ്റിന് സമാനമായി ബൗൺസും ഷോർട്ട് ബോളുകളും ഇന്ത്യൻ താരങ്ങൾ നേരിടേണ്ടി വരുമെന്നാണ് കമ്മിൻസ് സൂചന നൽകുന്നത്.

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് മുമ്പ് പ്രതികരണവുമായി ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. രണ്ടാം ടെസ്റ്റിന് സമാനമായി ബൗൺസും ഷോർട്ട് ബോളുകളും ഇന്ത്യൻ താരങ്ങൾ നേരിടേണ്ടി വരുമെന്നാണ് കമ്മിൻസ് സൂചന നൽകുന്നത്. 'ഇത്തരം പന്തുകൾ ബാറ്റർമാർക്ക് പ്രതിസന്ധിയാകുന്നെങ്കിൽ തീർച്ചയായും അതാവും ഓസ്ട്രേലിയൻ ടീമിന്റെ പ്ലാൻ എ. ഈ പദ്ധതി അഡലെയ്ഡിൽ വിജയിച്ചു. അതുകൊണ്ട് മൂന്നാം ടെസ്റ്റിലും ഈ പദ്ധതി നടപ്പിലാക്കും. അതുപോലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഒരു പ്ലാൻ ബി ഉണ്ടാകും.' കമ്മിൻസ് പ്രതികരിച്ചു.

'സ്റ്റീവ് സ്മിത്തിന്റെ മോശം ഫോമിലും ഓസ്ട്രേലിയൻ നായകൻ പ്രതികരണം നടത്തി. നെറ്റ്സിൽ സ്മിത്ത് മികച്ച പ്രകടനമാണ് നടത്തുന്നത്. തീർച്ചയായും മികച്ച പ്രകടനം ഓസ്ട്രേലിയൻ മുൻ നായകനിൽ നിന്ന് ഉണ്ടാകും.' കമ്മിൻസ് വ്യക്തമാക്കി.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം. എന്നാൽ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചുവന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഉൾപ്പെടെ നിലനിർത്താൻ ഇന്ത്യയ്ക്ക് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.

Content Highlights: Pat Cummins Warns Indian Batters Of Short-Pitched Stuff Ahead Of Brisbane Test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us