ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായി വാക്കുകൾ കൊണ്ട് പോര്‍മുഖം തുറന്ന് ഇന്ത്യന്‍ താരം ശുഭ്മന്‍ ഗില്‍. ഗാബ ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ വെല്ലുവിളിക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ഗില്‍. രണ്ടാം ടെസ്റ്റിന് സമാനമായി ബൗണ്‍സും ഷോര്‍ട്ട് ബോളുകളും ഇന്ത്യന്‍ താരങ്ങള്‍ ഗാബയില്‍ നേരിടേണ്ടിവരുമെന്നായിരുന്നു ഓസീസ് നായകന്‍ വെല്ലുവിളിച്ചത്.
'ഇത്തരം പന്തുകള്‍ ബാറ്റര്‍മാര്‍ക്ക് പ്രതിസന്ധിയാകുന്നെങ്കില്‍ തീര്‍ച്ചയായും അതാവും ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്ലാന്‍ എ. ഈ പദ്ധതി അഡലെയ്ഡില്‍ വിജയിച്ചു. അതുകൊണ്ട് മൂന്നാം ടെസ്റ്റിലും ഈ പദ്ധതി നടപ്പിലാക്കും. അതുപോലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ഒരു പ്ലാന്‍ ബി ഉണ്ടാകും', എന്നായിരുന്നു കമ്മിന്‍സിന്റെ മുന്നറിയിപ്പ്.
എന്നാല്‍ കമ്മിന്‍സിന്റെ മുന്നറിയിപ്പിനെ വ്യക്തമായി തള്ളിക്കളയുകയാണ് ഗില്‍. 'ഒരു മുൻനിര വിക്കറ്റ് ഒഴികെ മറ്റെല്ലാം ടെയ്ല്‍ എന്‍ഡര്‍മാര്‍ക്കെതിരെ ഷോര്‍ട്ട് ബോളിലാണ് അദ്ദേഹത്തിന്റെ ഷോര്‍ട്ട് ബോള്‍ പ്ലാന്‍ വിജയിച്ചത്. അതുകൊണ്ടുതന്നെ കമ്മിന്‍സ് ഏത് വിജയത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് അറിയില്ല', ഗില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പ്രതികരിച്ചു.
Shots fired already? 👀
— Star Sports (@StarSportsIndia) December 13, 2024
While @patcummins30 claims Australia have succeeded in their short ball ploy, look what @ShubmanGill has to say about it! 😁😅
1️⃣ DAY TO GO for #AUSvINDOnStar 3rd Test 👉 SAT 14 DEC, 5.20 AM onwards! #ToughestRivalry pic.twitter.com/vS55v5Qgwz
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14ന് ആരംഭിക്കുകയാണ്. പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന് ഇന്ത്യ സ്വന്തമാക്കിയ മികച്ച വിജയത്തിന് അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഓസീസ് മറുപടി നല്‍കിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ടിക്കറ്റെടുക്കുന്നതിനായി ഇരുടീമുകള്‍ക്കും ഗാബയില്‍ വിജയം അനിവാര്യമാണ്.
Content Highlights: Shubman Gill's brutal reply to Pat Cummins' short ball plan against India