'സച്ചിൻ സഹായിച്ചില്ലെന്ന് കരുതി, പക്ഷേ എല്ലാ പിന്തുണയും നൽകി': വിനോദ് കാംബ്ലി

'എന്റെ യാത്ര ശരിയായ രീതിയിൽ ആയിരുന്നില്ല. എങ്കിലും ഞാൻ പൂർണമായും ശ്രമിച്ചു.'

dot image

ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് മുൻ സഹതാരം സച്ചിൻ തെണ്ടുൽക്കർ തന്നെ സഹായിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് വിനോദ് കാംബ്ലി. ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ സച്ചിൻ സഹായിച്ചില്ലെന്നാണ് കരുതിയത്. അതിനാൽ താന്‍ ഏറെ നിരാശനായിരുന്നു. എന്നാൽ എല്ലാ സഹായവും സച്ചിൻ നൽകിയിരുന്നു. 2013ൽ എന്റെ രണ്ട് ശസ്ത്രക്രിയയുടെയും ചെലവ് വഹിച്ചത് സച്ചിനായിരുന്നു. ഞങ്ങൾ കുട്ടിക്കാലം മുതലെ സുഹൃത്തുക്കളായിരുന്നു, ​ആ സൗഹൃദം ഇപ്പോഴും തുടരുന്നു. കാംബ്ലി വിക്കി ലാൽവാനിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

'ക്രിക്കറ്റ് കളത്തിൽ സച്ചിന്റെ പിന്തുണ എനിക്ക് ലഭിച്ചിരുന്നു. ഞാൻ ഒമ്പത് തവണ തിരിച്ചുവരവുകൾ നടത്തിയ താരമായിരുന്നു. ഞങ്ങൾ ക്രിക്കറ്റ് താരങ്ങളാണ്. ടീമിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ വേദനയുണ്ടാകും. എന്റെ യാത്ര ശരിയായ രീതിയിൽ ആയിരുന്നില്ല. എങ്കിലും ഞാൻ പൂർണമായും ശ്രമിച്ചു. എന്റെ കുടുംബത്തിന്റെയും സച്ചിനെ പോലുള്ള സുഹൃത്തുക്കളുടെയും പിന്തുണയിൽ എനിക്ക് നന്ദിയുണ്ട്', കാംബ്ലി പ്രതികരിച്ചു.

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളായാണ് സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്. കരിയറിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറി നേടിയിരുന്നു കാംബ്ലി. പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളെത്തുടർന്നാണ് താരം ഇന്ത്യൻ ടീമിനു പുറത്താകുന്നത്. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള കാംബ്ലിയുടെ ക്രിക്കറ്റ് കരിയറിന് 2004ൽ അവസാനമായി.

Content Highlights: Vinod Kambli on Sachin's help when he is in health issues

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us