ഇനി പെൺകളിയാട്ടം; WPL താര ലേലം ഞായറാഴ്ച്ച

120 താരങ്ങളാണ് ഇത്തവണ താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

dot image

ഐപിഎൽ പ്രീമിയർ ലീഗ് താരലേലം അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കാൻ വനിതാ പ്രീമിയര്‍ ലീഗ് താരലേലം. ഡിസംബർ 15 ഞായറാഴ്ച ബെംഗളൂരുവിലാണ് ലേലം നടക്കുക.

120 താരങ്ങളാണ് ഇത്തവണ താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 91 ഇന്ത്യൻ താരങ്ങളും 29 വിദേശതാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. താരങ്ങളെ നിലനിർത്തിയതിന് ശേഷം വിവിധ ടീമുകളിലായി 19 താരങ്ങളുടെ കുറവുകൾ മാത്രമാണ് ഉള്ളത്. അത് കൊണ്ട് തന്നെ ലേലം കടുക്കും.

ഇതില്‍ അഞ്ച് ഒഴിവുകൾ വിദേശ താരങ്ങൾക്കാണ്. അതേസമയം അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ 82 ഇന്ത്യൻ താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരമാവധി 18 താരങ്ങളെയാണ് ഓരോ ടീമിലും ഉണ്ടാവേണ്ടത്. ഇതിൽ ആറ് വിദേശതാരങ്ങൾ ഉൾപ്പെടും. ഗുജറാത്ത് ടൈറ്റന്‍സിന് രണ്ട് വിദേശ താരങ്ങളെയടക്കം നാല് താരങ്ങളെയാണ് ആവശ്യമുള്ളത്. ഒരു വിദേശതാരമടക്കം മൂന്ന് താരങ്ങളെയാണ് യുപി വാരിയേഴ്സിന് ആവശ്യമുള്ളത്.

ഡല്‍ഹി ക്യാപിറ്റല്‍സിന് നാല് താരങ്ങളെ വേണം. മുംബൈ ഇന്ത്യൻസ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകളിലും നാല് ഒഴിവുകളാണുള്ളത്. 2023 ലാണ് ഇന്ത്യയിൽ ഐപിഎൽ മാതൃകയിൽ വനിതാ പ്രീമിയർ ലീഗ് തുടങ്ങുന്നത്. 2023 മുംബൈ ഇന്ത്യൻസായിരുന്നു കിരീടം നേടിയത്. എന്നാൽ കഴിഞ്ഞ തവണ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നേടി. രണ്ട് സീസണിലും ഡൽഹി ക്യാപിറ്റൽസിനായിരുന്നു രണ്ടാം സ്ഥാനം.

Content Highlights: Women's Premier League 2025 auction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us