റണ്‍വേട്ടയില്‍ സാക്ഷാല്‍ ഗെയ്‌ലിനെ കടത്തിവെട്ടി; ടി20യില്‍ ചരിത്രം കുറിച്ച് ബാബര്‍ അസം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലാണ് താരത്തിന്റെ ചരിത്രനേട്ടം

dot image

ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് പാകിസ്താന്റെ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം. ടി20യില്‍ അതിവേഗം 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലാണ് താരത്തിന്റെ ചരിത്രനേട്ടം. മത്സരത്തില്‍ 20 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 31 റണ്‍സാണ് ബാബര്‍ അടിച്ചെടുത്തത്.

299 ഇന്നിങ്‌സുകളില്‍ നിന്നാണ് ബാബര്‍ 11,000 ടി20 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. റെക്കോര്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ മറികടക്കാനും പാക് താരത്തിന് സാധിച്ചു. ക്രിസ് ഗെയ്‌ലിന്റെ 314 ഇന്നിങ്‌സുകളില്‍ നിന്ന് 11,000 ടി20 റണ്‍സെന്ന റെക്കോര്‍ഡാണ് ബാബര്‍ തകര്‍ത്തത്.

ഷൊയ്ബ് മാലിക്കിന് ശേഷം ടി20 ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന 11-ാമത്തെ ബാറ്ററാണ് ബാബര്‍. 13,415 റണ്‍സാണ് മാലിക്കിന്റെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പ്രകടനത്തിലൂടെ ബാബര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14,000 റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ പാകിസ്താന്‍ താരവും ബാബറാണ്.

Content Highlights: Babar Azam Scripts History, Surpasses Chris Gayle To Achieve This Massive Feat In T20 Cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us