ഗാബയിലും രക്ഷയില്ല; സിറാജിനെ കൂവലോടെ സ്വീകരിച്ച് ഓസീസ് ആരാധകർ, വീഡിയോ

അഡലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ ഓസീസ് താരം ട്രാവിസ് ഹെഡുമായി സിറാജ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു

dot image

ബോർഡർ ​ഗാവസ്കർ‌ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിലും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ കൂവലോടെ സ്വീകരിച്ചിരിക്കുകയാണ് ഓസീസ് ആരാധകർ. അഡലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ ഓസീസ് താരം ട്രാവിസ് ഹെഡുമായി സിറാജ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ബാക്കി പത്രമാണ് ​ഗാബയിലും ആവർത്തിക്കുന്നത്.

​ഗാബയിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പന്തെറിയാൻ എത്തിയ നിമിഷം മുതൽ സിറാജിനെ ബ്രിസ്ബേനിലെ ഓസീസ് ആരാധകർ കൂവലോടെയാണ് സ്വീകരിച്ചത്. ബൗള്‍ ചെയ്യുമ്പോഴും കാണികളുടെ കൂവല്‍ തുടര്‍ന്നുകൊണ്ടിരുന്നു.

അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം സിറാജും ഓസ്ട്രേലിയന്‍ താരവും ​ഗ്രൗണ്ടിൽ കലഹമുണ്ടാക്കിയിരുന്നു. ഇതിനു ശേഷം സിറാജ് പന്തെറിയുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴും ഓസ്ട്രേലിയന്‍ ആരാധകര്‍ കൂവിയിരുന്നു. ഇപ്പോഴിത് ഗാബയിലും ഇത് തുടര്‍ന്നിരിക്കുകയാണ്.

അതേസമയം ബ്രിസ്ബേനിൽ പുരോ​ഗമിക്കുന്ന മൂന്നാം ടെസ്റ്റിന് മഴ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ആദ്യ ദിവസത്തെ ഒന്നാം സെഷനിൽ തന്നെ രണ്ട് തവണയാണ് മത്സരം നിർത്തിവെക്കേണ്ടിവന്നത്. 13.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഓപണർമാരായ ഉസ്മാൻ ഖവാജ (19), നഥാൻ മക്സ്വീനി (4) എന്നിവർ ക്രീസിൽ. പരമ്പര ഇപ്പോൾ 1–1 എന്ന നിലയിലായതിനാൽ ഈ മത്സരം നിർണായകമാണ്.

Content Highlights: IND vs AUS: Mohammed Siraj Faces loud Boos at the Gabba After Adelaide Clash With Travis Head

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us