ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകിയേക്കും; ഷമിയെ ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാൾ ടീം

ഡിസംബർ 21 മുതലാണ് വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന് തുടക്കമാകുന്നത്

dot image

മുഹമ്മദ് ഷമിയുടെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് ഇനിയും വൈകിയേക്കും. വിജയ് ഹസാരെ ട്രോഫിക്കുള്ള ബം​ഗാൾ ടീമിൽ ഷമിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ താരത്തിന്റെ ഇന്ത്യൻ‌ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകുമെന്ന് ഏതാണ്ട് തീർച്ചയായ മട്ടാണ്. ഡിസംബർ 21 മുതലാണ് വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന് തുടക്കമാകുന്നത്. അന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെയാണ് ബം​ഗാളിന്റെ ആദ്യ മത്സരം.

ഏകദിന ലോകകപ്പിന് ശേഷം കണങ്കാലിനേറ്റ പരിക്കിൽ മുഹമ്മദ് ഷമി ചികത്സയിലായിരുന്നു. നവംബറിൽ മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് ഷമി ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയത്. രഞ്ജി ട്രോഫിയിലും പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിലും ഷമി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഇന്ത്യൻ ടീമിലേക്ക് വിളി വന്നിരുന്നില്ല. ഷമിയുടെ കായികക്ഷമത നിരീക്ഷിക്കുന്നുവെന്ന് മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നുണ്ടാകുന്ന പ്രതികരണം.

വിജയ് ഹസാരെ ട്രോഫിക്കുള്ള ബം​ഗാൾ ടീം: സുദീപ് കുമാർ ​ഗാർമി (ക്യാപ്റ്റൻ), മുഹമ്മദ് ഷമി, അനുസതുപ് മജുംദാർ, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പർ), സുദീപ് ചാറ്റർജി കരൺ ലാല്, ഷക്കീർ ഹബീബ് ​ഗാന്ധി, സുമന്ത ​ഗുപ്ത, ശുഭം ചാറ്റർജി, രാജ്നാഥ് സിങ് ഖൈറ, പ്രദിപത്ത പ്രമാണിക്, കൗശിക് മൈതി, വികാസ് സിങ്, മുകേഷ് കുമാർ, സാക്ഷം ചൗധരി, രോഹിത് കുമാർ, മുഹമ്മദ് കൈഫ്, സുരാജ് സിന്ധു ജയ്സ്വാൾ, സയാൻ ​ഗോഷ്, കനിഷ്ക് സേത്ത്.

Content Highlights: Shami included in Bengal’s Vijay Hazare Trophy 2024-25 squad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us