മൂന്നാം ടെസ്റ്റിൽ കളത്തിലിറങ്ങിയപ്പോൾ തന്നെ കോഹ്‍ലിക്ക് റെക്കോർഡ്; മുമ്പ് ഈ നേട്ടം സച്ചിന് മാത്രം

5,326 റൺസാണ് ഓസീസിനെതിരെ കോഹ്‍ലി അടിച്ചുകൂട്ടിയത്. 17 സെഞ്ച്വറികളും 27 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു

dot image

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ കളത്തിൽ ഇറങ്ങിയതും ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‍ലി കരിയറിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഓസ്ട്രേലിയയ്ക്കെതിരെ 100 രാജ്യന്തര മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ മാത്രം താരമായി കോഹ്‍ലി. മുമ്പ് സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

24 വർഷം നീണ്ട സച്ചിന്റെ കരിയറിൽ ഓസ്ട്രേലിയയ്ക്കെതിരെ 39 ടെസ്റ്റുകളും 71 ഏകദിനങ്ങളും കളിച്ചു. ആകെ 110 മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്കെതിരെ സച്ചിൻ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടെസ്റ്റിൽ ഓസീസിനെതിരെ 3,630 റൺസും 11 വിക്കറ്റുകളും സച്ചിൻ സംഭാവന ചെയ്തു. ഏകദിന ക്രിക്കറ്റിൽ 3,077 റൺസും 20 വിക്കറ്റുകളുമാണ് സച്ചിന്റെ നേട്ടം.

28 ടെസ്റ്റുകളും 49 ഏകദിനങ്ങളും 23 ട്വന്റി 20 മത്സരങ്ങളുമാണ് കോഹ്‍ലി ഓസ്ട്രേലിയയ്ക്കെതിരെ കളിച്ചത്. ആകെ 117 ഇന്നിം​ഗ്സുകളിൽ നിന്നായി 5,326 റൺസാണ് ഓസീസിനെതിരെ കോഹ്‍ലി അടിച്ചുകൂട്ടിയത്. 17 സെഞ്ച്വറികളും 27 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. വെസ്റ്റ് ഇൻഡീസ് മുൻ ഓപണർ ഡെസ്മോണ്ട് ഹെയ്ൽസ് ഓസ്ട്രേലിയയ്ക്കെതിരെ 97 മത്സരങ്ങളും മഹേന്ദ്ര സിങ് ധോണി 91 മത്സരങ്ങളും വിവിയൻ റിച്ചാർഡ്സ് 88 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Content Highlights: Virat Kohli reached new milestone despite not take the bat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us