അഡലെയ്ഡിന് പിന്നാലെ ഗാബ ടെസ്റ്റിലും ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറിയടിച്ച് ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡ്. 115 പന്തില്‍ നിന്നാണ് ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി ഹെഡ് അടിച്ചെടുത്തത്. സെഞ്ച്വറി നേടിയ ഹെഡിന്റെയും അര്‍ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെയും നിര്‍ണായക ഇന്നിങ്‌സ് കരുത്തില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേയ്ക്ക് കുതിക്കുകയാണ്.
HE'S DONE IT AGAIN!
— cricket.com.au (@cricketcomau) December 15, 2024
Travis Head brings up another hundred ⭐️#AUSvIND | #PlayOfTheDay | @nrmainsurance pic.twitter.com/10yBuL883X
ആദ്യദിനം മഴയെടുത്തതിന് പിന്നാലെ വിക്കറ്റ് നഷ്ടമാവാതെ 28 റണ്‍സെന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡ് ക്രീസിലെത്തുന്നത്. പിന്നീട് അഡലെയ്ഡിലെ സെഞ്ച്വറി പ്രകടനം ഗാബയിലും ഹെഡ് ആവര്‍ത്തിക്കുന്നതാണ് കണ്ടത്.
പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന സ്റ്റീവ് സ്മിത്താണ് സെഞ്ച്വറി നേടുമ്പോള്‍ ഹെഡിന് കൂട്ടായി ഉണ്ടായിരുന്നത്. ഇരുവരും ആഞ്ഞടിച്ചതോടെ ഓസീസ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറുക മാത്രമല്ല ഇന്ത്യ ബാക്ക്ഫൂട്ടിലാവുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പിരിയാത്ത കൂട്ടുകെട്ട് 150 റണ്‍സ് പിന്നിടുമ്പോള്‍ ഓസീസ് സ്‌കോര്‍ 300 റണ്‍സിലേയ്ക്ക് അടുക്കുകയാണ്.
ഗാബയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കിന് മടങ്ങേണ്ടിവന്ന ഹെഡ് ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറിയടിച്ചാണ് തിരിച്ചെത്തിയത്. അഡലെയ്ഡില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 140 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്.
Content Highlights: IND vs AUS 3rd Test: Travis Head Continues To Be India's Bane With Another Century