പാട്ടിദാറിന്റെ സിം​ഗിൾമാൻ ഷോ; സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ മധ്യപ്രദേശിന് മികച്ച സ്കോർ

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ മധ്യപ്രദേശിന് മികച്ച സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ഒറ്റയാൾ പോരാട്ടവുമായി ക്യാപ്റ്റൻ രജത് പാട്ടിദാറാണ് മധ്യപ്രദേശിന് മികച്ച സ്കോർ നേടിനൽകിയത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ മധ്യപ്രദേശ് താരങ്ങളുടെ വിക്കറ്റുകൾ നേടാൻ മുംബൈ താരങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ മധ്യപ്രദേശ് നായകൻ രജത് പാട്ടിദാർ ഒറ്റയ്ക്ക് പോരാട്ടം മുന്നിൽ നിന്ന് നയിച്ചു.

40 പന്തിൽ ആറ് ഫോറും ആറ് സിക്സും സഹിതം 81 റൺസ് നേടിയ രജത് പാട്ടിദാർ പുറത്താകാതെ നിന്നു. 23 റൺസെടുത്ത സുബ്രാൻഷു സേനാപതിയാണ് മധ്യപ്രദേശ് നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോർ നേടിയത്. മുംബൈ നിരയിൽ ഷാർദുൽ താക്കൂർ, റോയ്സ്റ്റൺ ഡയാസ് എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു.

Content Highlights: MP give Mumbai 175 runs to chase in SMAT final

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us