സയ്യിദ് മുഷ്താഖ് അലി ട്രോഫി; മുംബൈ ‌‌ചാംപ്യന്മാർ

മുംബൈയുടെ രണ്ടാമത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടമാണിത്

dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ മുംബൈ ‌‌ചാംപ്യന്മാർ. ഫൈനലിൽ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് മുംബൈ ഫൈനലിൽ കടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈ 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ മധ്യപ്രദേശ് താരങ്ങളുടെ വിക്കറ്റുകൾ നേടാൻ മുംബൈ താരങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ മധ്യപ്രദേശ് നായകൻ രജത് പാട്ടിദാർ ഒറ്റയ്ക്ക് പോരാട്ടം മുന്നിൽ നിന്ന് നയിച്ചു. 40 പന്തിൽ ആറ് ഫോറും ആറ് സിക്സും സഹിതം 81 റൺസ് നേടിയ രജത് പാട്ടിദാർ പുറത്താകാതെ നിന്നു. 23 റൺസെടുത്ത സുബ്രാൻഷു സേനാപതിയാണ് മധ്യപ്രദേശ് നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോർ നേടിയത്. മുംബൈ നിരയിൽ ഷാർദുൽ താക്കൂർ, റോയ്സ്റ്റൺ ഡയാസ് എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു.

മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് 10 റൺസെടുത്ത പൃഥ്വി ഷായെ വേ​ഗത്തിൽ നഷ്ടമായി. പിന്നാലെ അജിൻക്യ രഹാനെ 37, ശ്രേയസ് അയ്യർ 16, സൂര്യകുമാർ യാദവ് 48, സുയാൻഷ് ഷെഡ്ജ് പുറത്താകാതെ 36 എന്നിങ്ങനെ പ്രകടനം നടത്തി. മുംബൈയുടെ രണ്ടാമത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടമാണിത്. മധ്യപ്രദേശിനായി ത്രിപുരേഷ് സിങ് രണ്ട് വിക്കറ്റെടുത്തു.

Content Highlights: Mumbai wins second Syed Mushtaq Ali Trophy title

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us