അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ്; പാകിസ്താനെ വീഴ്ത്തി ഇന്ത്യന്‍ പെണ്‍പട

ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ സോനം യാദവാണ് മത്സരത്തിലെ താരം

dot image

പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വിജയം. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ പാക് പടയെ വീഴ്ത്തിയത്. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് മാത്രമെടുത്തപ്പോള്‍ 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി.

ആദ്യം ബാറ്റുചെയ്ത പാകിസ്താനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 32 പന്തില്‍ 24 റണ്‍സെടുത്ത ഓപണര്‍ കോമള്‍ ഖാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. പാക് നിരയില്‍ ഫാത്തിമ ഖാന് (11) മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ സോനം യാദവാണ് മത്സരത്തിലെ താരം. മിതാലി വിനോദും പ്രൗണിക സിസോദിയയും വി ജെ ജ്യോതിഷയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ഓപണര്‍ തൃഷ ഗോണ്‍ഗാഡിയുടെ (0) വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 29 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ കമാലിനിയും 17 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്ന സനിക ചാല്‍ക്കേയുമാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്.

Content Highlights: U19 Women's T20 Asia Cup: India thrash Pakistan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us