ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445ന് പുറത്ത്. മൂന്നാം ദിവസം ഏഴിന് 405 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസീസ് സംഘത്തിന് 40 റൺസ് കൂടി കൂട്ടിച്ചേർക്കാൻ സാധിച്ചു. അലക്സ് ക്യാരിയുടെ 70 റൺസാണ് രാവിലെ ഓസീസ് ഇന്നിംഗ്സിന്റെ ഹൈലൈറ്റ്സ്. മിച്ചൽ സ്റ്റാർക് 18 റൺസെടുത്തും പുറത്തായി.
ഇന്ത്യയ്ക്കായി പേസർ ജസ്പ്രീത് ബുംമ്ര ആറ് വിക്കറ്റ് വീഴ്ത്തി. 28 ഓവർ പന്തെറിഞ്ഞ ജസ്പ്രീത് ബുംമ്ര ഒമ്പത് മെയ്ഡൻ ഉൾപ്പെടെ 72 റൺസ് വഴങ്ങിയാണ് ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ എറിഞ്ഞിട്ടു. ആകാശ് ദീപ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറി നേട്ടമാണ് ഓസ്ട്രേലിയയെ ഒന്നാം ഇന്നിംഗ്സിൽ മികച്ച സ്കോറിലേക്ക് നയിച്ചത്. 160 പന്തിൽ 18 ഫോറുകൾ സഹിതം 152 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. 190 പന്തിൽ 12 ഫോറുകൾ ഉൾപ്പെടെ 101 റൺസാണ് സ്റ്റീവ് സ്മിത്തിന്റെ സമ്പാദ്യം. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 241 റൺസാണ് കൂട്ടിച്ചേർത്തത്.
Content Highlights: Jasprit Bumrah Takes 6 Wickets But Australia Reach 445