ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനെ പിടികൂടാൻ തകർപ്പൻ ക്യാച്ചുമായി ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷ്. ഇന്ത്യൻ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലാണ് സംഭവം. മിച്ചൽ സ്റ്റാർകിന്റെ ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ അനാവശ്യമായി ഗിൽ ബാറ്റുവെച്ചു. പന്ത് ഔട്ട്സൈഡ് എഡ്ജായി സ്ലിപ്പിലേക്ക് നീങ്ങി. അവിടെയുണ്ടായിരുന്ന മിച്ചൽ മാർഷ് ഒരു തകർപ്പൻ ഡൈവിലൂടെയാണ് ഗില്ലിന്റെ ക്യാച്ച് പിടികൂടിയത്. മാത്രമല്ല, മിച്ചൽ മാർഷിന്റെ തന്നെ ഒരു ക്യാച്ചിന്റെ ആവർത്തനം കൂടിയാണ് ഈ ക്യാച്ച്.
2016ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പെർത്തിലാണ് മാർഷ് തകർപ്പൻ ക്യാച്ചെടുത്തത്. അന്ന് ദക്ഷിണാഫ്രിക്കൻ ഓപണർ സ്റ്റീഫൻ കുക്കിനെ പിടികൂടാനായിരുന്നു മിച്ചൽ മാർഷിന്റെ ഡൈവ്. അന്നും പന്തെറിഞ്ഞത് മിച്ചൽ സ്റ്റാർക് ആയിരുന്നു. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു മാർഷിന്റെ ക്യാച്ച്. പക്ഷേ അന്നത്തെ മത്സരത്തിൽ വിജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പമായിരുന്നു. സ്കോർ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 242, ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 244, ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ എട്ടിന് 540 ഡിക്ലയർഡ്, ഓസ്ട്രേലിയ 361.
2016 🤝 2024.
— Mufaddal Vohra (@mufaddal_vohra) December 16, 2024
- Mitchell Marsh, the flying Bison!! 🦬 pic.twitter.com/MIAfE6SNol
അതിനിടെ ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445ന് പുറത്തായിരുന്നു. മൂന്നാം ദിവസം ഏഴിന് 405 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസീസ് സംഘത്തിന് 40 റൺസ് കൂടി കൂട്ടിച്ചേർക്കാൻ സാധിച്ചു. അലക്സ് ക്യാരിയുടെ 70 റൺസാണ് രാവിലെ ഓസീസ് ഇന്നിംഗ്സിന്റെ ഹൈലൈറ്റ്സ്. മിച്ചൽ സ്റ്റാർക് 18 റൺസെടുത്തും പുറത്തായി. ആദ്യ ഇന്നിംഗ്സ് ബാറ്റിങ് തുടരുന്ന ഇന്ത്യ നാലിന് 51 എന്ന നിലയിലാണ്.
Content Highlights: Mitchal Marsh flying from Perth to Gabba for stunning catches