ഗാബയിൽ ഇടവിട്ട് പെയ്ത് മഴ; ഇനി ഏക പ്രതീക്ഷ മഴയെന്ന് ആരാധകർ

ഇടവിട്ട് പെയ്യുന്ന മഴയിൽ മൂന്നാം ദിവസത്തെ മത്സരം പലതവണ തടസപ്പെട്ടു

dot image

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെ മത്സരത്തിന് തടസമായി മഴ. ഇടവിട്ട് പെയ്യുന്ന മഴയിൽ മൂന്നാം ദിവസത്തെ മത്സരം പലതവണ തടസപ്പെട്ടു. ഒടുവിൽ മഴ രസംകൊല്ലിയായി എത്തിയപ്പോൾ ഇന്ത്യ നാല് വിക്കറ്റിന് 48 റൺസെന്ന നിലയിൽ വലിയ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. അതിനാൽ തന്നെ ശക്തമായ മഴയെത്തി മത്സരം തടസപ്പെടാനാണ് ഇന്ത്യൻ ആരാധകർ ആ​ഗ്രഹിക്കുന്നത്.

നാല് റൺസെടുത്ത യശസ്വി ജയ്സ്വാൾ, ഒരു റൺസെടുത്ത ശുഭ്മൻ ​ഗിൽ, മൂന്ന് റൺസെടുത്ത വിരാട് കോഹ്‍ലി, ഒമ്പത് റൺസെടുത്ത റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 30 റൺസുമായി ക്രീസിൽ തുടരുന്ന കെ എൽ രാഹുലിലാണ് ഇന്ത്യയുടെ അവശേഷിച്ച പ്രതീക്ഷകൾ. ഇടവിട്ട് പെയ്യുന്ന മഴയിൽ പിച്ചിന്റെ സ്വഭാവം മാറുന്നതും ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമാകാൻ കാരണമാകുന്നുണ്ട്.

നേരത്തെ ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 445ന് പുറത്തായിരുന്നു. മൂന്നാം ദിവസം ഏഴിന് 405 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസീസ് സംഘത്തിന് 40 റൺസ് കൂടി കൂട്ടിച്ചേർക്കാൻ സാധിച്ചു. അലക്സ് ക്യാരിയുടെ 70 റൺസാണ് രാവിലെ ഓസീസ് ഇന്നിം​ഗ്സിന്റെ ഹൈലൈറ്റ്സ്. മിച്ചൽ സ്റ്റാർക് 18 റൺസെടുത്തും പുറത്തായി.

Content Highlights: Rain halts Gabba test day three in regular intervels

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us