ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലുമുണ്ട് പിടി!; ടി20 ക്രിക്കറ്റിൽ ഡബിൾ ഹാട്രിക്കുമായി അർജന്റീന പേസർ

ടി20 ക്രിക്കറ്റില്‍ ഡബിള്‍ ഹാട്രിക്ക് തികയ്ക്കുന്ന ആറാമത്തെ മാത്രം ബൗളറാണ് ഹെര്‍നന്‍ ഫെനല്‍.

dot image

ലോകഫുട്‍ബോളിൽ മറ്റേത് രാജ്യങ്ങൾക്കും വെല്ലുവിളിക്കാനാവാത്ത താരങ്ങളും കിരീടങ്ങളും റെക്കോർഡുകളുമുള്ള ടീമാണ് അർജന്റീന. ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീമും അർജന്റീനയാണ്. എന്നാൽ ഫുട്‍ബോളിനപ്പുറത്തേക്ക് ക്രിക്കറ്റ് പോലെയുള്ള ഗെയിമുകളിൽ അർജന്റീനയ്ക്ക് വലിയ മേധാവിത്വമില്ല. അർജന്റീനയിൽ മാത്രമല്ല, മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ക്രിക്കറ്റിന് അത്ര വേരോട്ടമുണ്ടാക്കാനായിട്ടില്ല.

എന്നാൽ ഇപ്പോഴിതാ ഒരപൂർവ്വ നേട്ടത്തോടെ ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ പേര് ചേർത്തിരിക്കുകയാണ് അർജന്റീന. അര്‍ജന്‍റീനയുടെ മീഡിയം പേസര്‍ ഹെര്‍നന്‍ ഫെനലാണ് നേട്ടത്തിനുടമ. ഡബിള്‍ ഹാട്രിക്കുമായാണ് താരം തിളങ്ങിയത്. ഐസിസി ടി20 ലോകകപ്പ് സബ് റീജിയണല്‍ അമേരിക്ക ക്വാളിഫയറില്‍ സിയാമന്‍ ഐലന്‍ഡിനെതിരെ ആയിരുന്നു ഹെര്‍നന്‍ ഫെനല്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ നാലു വിക്കറ്റെടുത്ത് ഡബിള്‍ ഹാട്രിക്കെടുത്തത്.

ഇന്നിങ്സിലെ അവസാന നാല് പന്തുകളിലായിരുന്നു ഹെര്‍നന്‍ ഫെനലിന്‍റെ ചരിത്രനേട്ടം. മൂന്നാം പന്തില്‍ സിയാമന്‍ ഐലന്‍റെ ട്രോയ് ടെയ്‌ലറെ പുറത്താക്കിയ ഹെര്‍നന്‍ ഫെനല്‍ അടുത്ത മൂന്ന് പന്തുകളില്‍ അലിസ്റ്റര്‍ ഇഫില്‍, റൊണാള്‍ഡ് ഇബാങ്ക്സ്, അലസാണ്ട്രോ മോറിസ് എന്നിവരെ കൂടി പുറത്താക്കിയാണ് ഡബിള്‍ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കിയത്. നേരത്തെ ഒരു വിക്കറ്റെടുത്തിരുന്ന ഹെര്‍നന്‍ ഫെനല്‍ മത്സരത്തില്‍ 14 റണ്‍സ് മാത്രം വഴങ്ങി അ‍ഞ്ച് വിക്കറ്റ് സ്വന്തമാക്കി.

ടി20 ക്രിക്കറ്റില്‍ ഡബിള്‍ ഹാട്രിക്ക് തികയ്ക്കുന്ന ആറാമത്തെ മാത്രം ബൗളറാണ് ഹെര്‍നന്‍ ഫെനല്‍. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ, അയര്‍ലന്‍ഡ് ഓള്‍ റൗണ്ടര്‍ കര്‍ട്ടിസ് കാംഫര്‍, വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍, ലെസോതോയുടെ വസീം യാക്കൂബര്‍ എന്നിവരാണ് ഹെര്‍നന്‍ ഫെനലിന് മുമ്പ് ടി20 ക്രിക്കറ്റില്‍ ഡബിള്‍ ഹാട്രിക്ക് നേട്ടം കൈവരിച്ചവര്‍.

Content Highlights: Argentina bowler Hernen Fennel takes double hat trick in t20

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us