ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന് അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗാബ ടെസ്റ്റിനിടെ തുടയില്‍ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്.
Big blow for Australia in the Border-Gavaskar series.
— ICC (@ICC) December 17, 2024
More 👉 https://t.co/1JYKZIbYGo#AUSvIND #WTC25 pic.twitter.com/T4uKYvXE4N
ഗാബ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റെടുത്ത ഹേസല്‍വുഡിനെ മത്സരത്തിന് ശേഷം സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഹേസല്‍വുഡിന്റെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട്. പരിക്കേറ്റതിന് പിന്നാലെ നാലാം ദിനം ഹേസല്‍വുഡ് പന്തെറിയാൻ ഇറങ്ങിയിരുന്നില്ല.
ചൊവ്വാഴ്ച നടന്ന ആദ്യ സെഷനില്‍ ഹേസല്‍വുഡ് ഒരു ഓവര്‍ ബൗള്‍ ചെയ്ത ശേഷം ക്യാപ്റ്റന്‍ കമ്മിന്‍സ്, വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുമായി നീണ്ട സംഭാഷണത്തിന് ശേഷം ഗ്രൗണ്ടിന് പുറത്തേക്ക് പോവുകയായിരുന്നു. ഇതോടെ ഓസീസ് ബൗളിങ് ആക്രമണം നാല് പേരിലേക്ക് ചുരുങ്ങി.
Content Highlights: IND vs AUS: Hazlewood likely to miss rest of India series with calf strain