വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണില്ലാത്ത ടീമിനെ സല്‍മാന്‍ നിസാര്‍ നയിക്കും. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലും കേരളത്തിന് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് സൽമാൻ. സഞ്ജുവിന് പുറമെ സീനിയര്‍ താരം സച്ചിന്‍ ബേബി, വിഷ്ണു വിനോദ് എന്നിവരും സ്‌ക്വാഡിലില്ല. അതേ സമയം യുവതാരം ഷോണ്‍ റോജര്‍ ടീമിലിടം നേടി.
ഡിസംബര്‍ 23 ന് ബറോഡയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. നിലവിൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് കേരള ടീം. വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ഗ്രൂപ്പ് ഇയിലാണ് കളിക്കുന്നത്. ബറോഡയ്ക്ക് പുറമെ ബംഗാള്‍, ദില്ലി, മധ്യ പ്രദേശ് ത്രിപുര, ബിഹാര്‍ എന്നിവര്‍ക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്. എല്ലാ മത്സരങ്ങളും രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കുക. ബറോഡയ്‌ക്കെതിരായ മത്സരശേഷം 26ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 28ന് ദില്ലിക്കെതിരേയും കളിക്കും. 31ന് ബംഗാളിനേയും കേരളം നേരിടും. ജനുവരി മൂന്നിന് ത്രിപുരയോടും കേരളം കളിക്കും. ജനുവരി അഞ്ചിന് ബിഹാറിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.
കേരള ടീം: സല്‍മാന്‍ നിസാര്‍ ( ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ് അസറുദീന്‍, ആനന്ദ് കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, അഹമ്മദ് ഇമ്രാന്‍, ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വാതെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍ പി, നിധീഷ് എം ഡി, ഏദന്‍ അപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍ എം, അഖില്‍ സ്‌കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്‌നാസ് എം ( വിക്കറ്റ് കീപ്പര്‍).
Content Highlights: kerala announces squad for vijay hazare trophy