ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരമായിരുന്ന ഗാബ സമനിലയിലായതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെയും മറ്റ് ടീമുകളുടെയും സാധ്യത കണക്കുകളും മാറിയിരിക്കുകയാണ്. നിലവിൽ ലോക ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യക്ക് 55.88 പോയിന്റ് ശതമാനമാണുള്ളത്. 58.89 പോയിന്റ് ശതമാനമുള്ള ആസ്‌ത്രേലിയ രണ്ടാമതും 10 മത്സങ്ങളിൽ 63.33 പോയിന്റ് ശതമാനമുള്ള ദക്ഷിണാഫ്രിക്ക ഒന്നാമതുമാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപായി ഇന്ത്യക്ക് മുന്നിൽ ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ മാത്രം. മറ്റു ടീമുകളുടെ ആശ്രയമില്ലാതെ ഫൈനൽ കളിക്കണമെങ്കിൽ അടുത്ത രണ്ട് മാച്ചും ഇന്ത്യ ജയിക്കണം. പരമ്പര 3-1ന് സ്വന്തമാക്കായിൽ ഇന്ത്യക്ക് ഫൈനലിലെത്താം.
A stalemate at the Gabba adds more intrigue to the #WTC25 Finale race 🤩
— ICC (@ICC) December 18, 2024
Latest state of play ➡ https://t.co/eb99aMpgXA pic.twitter.com/pJ81Eh5ilg
അതേ സമയം 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയാലും ഫൈനലിലെത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് . ആസ്‌ത്രേലിയ- ശ്രീലങ്ക മത്സരത്തിൽ ഓസ്ട്രേലിയ ഒരു മത്സരം തോറ്റാലാണ് ഇന്ത്യക്ക് സാധ്യത തെളിയുക. പരമ്പര 1-1 സമനിലയിൽ അവസാനിച്ചാലും ശ്രീലങ്ക 1-0ത്തിന് ജയിച്ചാലും ഓസീസിനെ പിന്തള്ളി ഇന്ത്യക്ക് ഫൈനലിലേക്ക് ടിക്കറ്റെടുക്കാം. ഇനി ബോർഡർ ഗവാസ്‌കർ ട്രോഫി 2-2 സമനിലയിൽ അവസാനിച്ചാൽ കങ്കാരുപ്പട ശ്രീലങ്കയോട് 2-0 തോൽക്കേണ്ടതായി വരും. ഡിസംബർ 26ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാമത്തെ മത്സരം. ജനുവരിയിലാണ് ഓസ്ട്രലിയയും ശ്രീലങ്കയും തമ്മിലുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ഇത് കൂടാതെ ദക്ഷിണാഫ്രിക്ക പാകിസ്താൻ പരമ്പരയുടെ ഫലങ്ങളും ഇന്ത്യയുടെ ചാമ്പ്യൻഷിപ്പ് യോഗ്യതകളിൽ നിർണായകമാകും.
Content Highlights:How can India still qualify for 2025 WTC Final