വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെ ഇനി സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ നയിക്കും. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മുഴുവന്‍ സമയ നായകനായി സാന്റ്നറെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടി20 ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍സി ഒഴിഞ്ഞ കെയ്ന്‍ വില്യംസണിന്റെ പകരക്കാരനായാണ് സാന്റ്‌നര്‍ എത്തുന്നത്. ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി 20, ഏകദിന പരമ്പരകളാണ് ക്യാപ്റ്റന്‍ സാന്റ്‌നറുടെ ആദ്യ ദൗത്യം.
A new figure at the helm for New Zealand in white-ball cricket 🙌
— ICC (@ICC) December 18, 2024
More 👉 https://t.co/lgplSfpIWr pic.twitter.com/f4TWrwV73q
ഏകദിനത്തിലും ട്വന്റി 20 യിലുമായി നൂറിലേറെ തവണ ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ച താരമാണ് സാന്റ്നര്‍. താല്‍ക്കാലിക ക്യാപ്റ്റനെന്ന നിലയില്‍ 24 ട്വന്റി 20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും സാന്റ്നര്‍ ടീമിനെ നയിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കു ശേഷം പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയാണ് ന്യൂസിലാന്‍ഡ് കളിക്കുക.
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനെ നയിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും വെല്ലുവിളി സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും സാന്റ്‌നര്‍ പ്രതികരിച്ചു. 'ഇത് തീര്‍ച്ചയായും ഒരു വലിയ ബഹുമതിയും പ്രിവിലേജുമാണ്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ന്യൂസിലന്‍ഡിനായി കളിക്കുക എന്നതായിരുന്നു സ്വപ്നം. എന്നാല്‍ എന്റെ രാജ്യത്തെ രണ്ട് ഫോര്‍മാറ്റുകളില്‍ ഔദ്യോഗികമായി നയിക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യമാണ്', സാന്റ്‌നര്‍ പറഞ്ഞു.
Mitchell Santner is ready to inspire as New Zealand skipper 🏏
— ICC (@ICC) December 18, 2024
More 👉 https://t.co/lgplSfpIWr pic.twitter.com/093NgRJiMP
'ഇതൊരു പുതിയ വെല്ലുവിളിയാണ്. നമുക്ക് മുന്നിലുള്ള വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ സുപ്രധാന കാലഘട്ടത്തിലേക്ക് കടക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്', സാന്റ്‌നര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Mitchell Santner officially appointed New Zealand's full-time white-ball captain