മൂന്നാം മത്സരത്തിൽ 60 റൺസ് വിജയം; വിൻഡീസിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്

ഇന്ത്യയ്ക്കായി രാധാ യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി

dot image

വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്. നിർണായകമായ മൂന്നാം മത്സരത്തിൽ 60 റൺസിന്റെ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. വിൻഡീസിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

നേരത്തെ ടോസ് നേടിയ വിൻഡീസ് വനിതകൾ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്മൃതി മന്ദാന 47 പന്തില്‍ 77 റൺസ്, റിച്ചാ ഘോഷ് 21 പന്തിൽ 54 റൺസ് എന്നിവരുടെ അര്‍ധ സെഞ്ചുറികാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് 39 റൺസും രാഘ്‌വി ബിഷ്ട് പുറത്താകാതെ 30 റൺസും നേടി സംഭാവന ചെയ്തു.

മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് വനിതകൾക്കായി ചിനെല്ലെ ഹെന്റി 43 റൺസെടുത്ത് ടോപ് സ്കോററായി. ഡിയാന്ദ്ര ഡോട്ടിന്‍ 25 റൺസെടുത്തു. ഹെയ്‌ലി മാത്യൂസിന്റെ വകയായി 22 റൺസും സംഭാവന ചെയ്തു. എന്നാൽ വിജയലക്ഷ്യത്തിലേക്ക് പോന്നതായിരുന്നില്ല ആരുടെയും ഇന്നിം​ഗ്സ്. ഇന്ത്യയ്ക്കായി രാധാ യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights:  IND wins by 60 runs, clinches series 2-1 against WI W

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us