അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്ക് തിരിച്ചെത്തി ഇന്ത്യൻ ഇതിഹാസ സ്പിന്നർ ആർ അശ്വിൻ. അപ്രതീക്ഷിത പ്രഖ്യാപനത്തിനുശേഷം 24 മണിക്കൂറിനുള്ളിൽ തന്നെ അശ്വിൻ നാട്ടിലെത്തുകയായിരുന്നു. മൂന്നാം ടെസ്റ്റ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അശ്വിൻ ക്രിക്കറ്റ് മതിയാക്കിയതായി പ്രഖ്യാപിച്ചത്. പിന്നാലെ ഇന്ന് രാവിലെ താരം ഓസ്‌ട്രേലിയയിൽ നിന്നു ചെന്നൈയിൽ തിരിച്ചെത്തി.
#CricketWithTOI | People extend a warm welcome to cricketer #RavichandranAshwin as he arrives at his residence in #Chennai, a day after announcing his retirement from International Cricket. pic.twitter.com/7W93mVcTbB
— The Times Of India (@timesofindia) December 19, 2024
അശ്വിനെ സ്വീകരിക്കാൻ നിരവധി പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. വാദ്യമേളങ്ങളോടെ അശ്വിനെ വരവേറ്റ അയല്‍ക്കാരും ബന്ധുക്കളുമെല്ലാം ചേർന്ന് താരത്തെ പുഷ്പവൃഷ്ടി നടത്തിയും ഹാരമണിയിച്ചും സ്വീകരിച്ചു. പങ്കാളി പ്രീതിയും മക്കളും അശ്വിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. ഇവർക്കൊപ്പം അശ്വിൻ വീട്ടിലെത്തുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ അശ്വിനെ പിതാവ് രവിചന്ദ്രൻ ചുംബനം നല്‍കി സ്വീകരിച്ചു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അയല്‍ക്കാരുമെല്ലാം അശ്വിനെ സ്വീകരിക്കാനായി വീട്ടിലെത്തിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്.
Content Highlights: Ravichandran Ashwin returns to Chennai after retiring midway through Australia tour