ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന് മുമ്പായി ഇന്ത്യൻ ക്യാമ്പിൽ ആശങ്ക. പരിശീലനത്തിനിടെ മികച്ച ഫോമിലുള്ള കെ എൽ രാഹുലിന് പരിക്കേറ്റതായാണ് സൂചന. താരത്തിന്റെ കൈയ്യിലാണ് പരിക്കേറ്റതെന്നാണ് സൂചനകൾ. നിലവിൽ ഓസീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ മികച്ച ഫോമിലുള്ള താരമാണ് കെ എൽ രാഹുൽ.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ വിലയേറിയ 26 റൺസും രണ്ടാം ഇന്നിംഗ്സിൽ 77 റൺസും രാഹുൽ നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ രാഹുലിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ബ്രിസ്ബെയ്നിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ നിരയുടെ ടോപ് സ്കോററായിരുന്നു രാഹുൽ. 84 റൺസാണ് താരം ഇന്ത്യയ്ക്കായി നേടിയത്. നിലവിലത്തെ സാഹചര്യത്തിൽ രാഹുൽ കളിക്കാതിരിക്കുന്നത് ഇന്ത്യൻ ആരാധകർക്ക് ആലോചിക്കാൻ പോലും കഴിയില്ല.
KL Rahul suffered a hand injury at the MCG nets today during practice session. #INDvAUS pic.twitter.com/XH8sPiG8Gi
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) December 21, 2024
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
Content Highlights: Fresh Injury Concern For India: Star Opener Gets Hit On Hand In Nets