ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്രം കുറിക്കാൻ‌ ബുംമ്ര; ഇനി വേണ്ടത് ഒമ്പത് വിക്കറ്റുകൾ

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് ആരംഭിക്കും

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംമ്ര. ഒമ്പത് വിക്കറ്റ് കൂടി നേടിയാൽ ബോർഡർ-​ഗാവസ്കർ ട്രോഫിയുടെ ഒരു പതിപ്പിൽ 30 വിക്കറ്റ് നേടുന്ന പേസറെന്ന റെക്കോർഡ് ഇനി ബുംമ്രയ്ക്ക് സ്വന്തമാക്കാൻ കഴിയും. 27 വിക്കറ്റുകൾ നേടിയ ഓസ്ട്രേലിയൻ മുൻ പേസർ ബെൻ ഹിൽഫെൻഹാസ് ആണ് ബോർഡർ-​ഗാവസ്കർ ട്രോഫിയുടെ ഒരു പതിപ്പിൽ കൂടുതൽ വിക്കറ്റെടുത്ത പേസർ. മൂന്ന് ടെസ്റ്റുകളിൽ നിന്നായി നിലവിൽ 21 വിക്കറ്റുകൾ ബുംമ്ര നേടിയിട്ടുണ്ട്.

12 വിക്കറ്റുകൾ കൂടി നേടിയാൽ ബുംമ്രയ്ക്ക് മുന്നിൽ വഴിമാറുക മറ്റൊരു ചരിത്രമാണ്. ബോർ‌ഡർ-​ഗാവസ്കർ ട്രോഫിയുടെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന നേട്ടം ഇന്ത്യൻ പേസർക്ക് സ്വന്തമാകും. നിലവിൽ ഇന്ത്യൻ മുൻ താരം ഹർഭജൻ സിങ്ങിന്റെ പേരിലാണ് ഈ റെക്കോർഡുള്ളത്. 2000-2001 ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഹർഭജൻ സ്വന്തമാക്കിയത് 32 വിക്കറ്റുകളാണ്.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

Content Highlights: Jasprit Bumrah Needs 9 Wickets to become first ever pacer to get 30 scalps in BGT

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us