'ഹിന്ദി വേണ്ട, ഇം​ഗ്ലീഷ് മതി!' ജഡേജയ്ക്കെതിരെ പരാതിയുമായി ഓസീസ് മാധ്യമങ്ങൾ; വിവാദം

ഓസ്ട്രേലിയൻ മാധ്യമങ്ങളെ വിമർശിച്ചും രവീന്ദ്ര ജഡേജയെ പിന്തുണച്ചും ഇന്ത്യൻ മാധ്യമപ്രവർത്തകരും രംഗത്തെത്തി

dot image

ബോർഡർ-​ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിന് മുമ്പായി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജ‍ഡേജ നടത്തിയ വാർത്താ സമ്മേളനത്തെച്ചൊല്ലി വിവാദം. ഓസ്ട്രേലിയയിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ജഡേജ ഇംഗ്ലീഷ് ഭാഷയിൽ മറുപടി നല്‍കാത്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. പ്രധാനപ്പെട്ട പല ചോദ്യങ്ങൾക്കും മറുപടി നൽകാതെ ജ‍ഡേജ വാർത്താസമ്മേളനം വേഗത്തിൽ അവസാനിപ്പിച്ചു മടങ്ങിയെന്നും ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ ഓസ്ട്രേലിയൻ മാധ്യമങ്ങളെ വിമർശിച്ചും രവീന്ദ്ര ജഡേജയെ പിന്തുണച്ചും ഇന്ത്യൻ മാധ്യമപ്രവർത്തകരും രം​ഗത്തെത്തി. ഓസ്ട്രേലിയൻ മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് റെവ്സ്പോർട്സ് ജേർണലിസ്റ്റായ സുബയ്യൻ ചക്രവർത്തി പ്രതികരിച്ചത്. സമയക്കുറവ് മൂലമാണ് ജഡേജ നേരത്തെ മടങ്ങിയതെന്നും സുബയ്യൻ വ്യക്തമാക്കുന്നു.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

Content Highlights: Ravindra Jadeja Slammed For Speaking Hindi In Australia By Media Outlet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us