വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ മിന്നും ജയം നേടിയിരിക്കുകയാണ്. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 26.2 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. 102 പന്തില്‍ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ബാറ്റിങ് നിരയിൽ ഇന്ത്യയുടെ ടോപ് സകോറര്‍. അഞ്ച് വിക്കറ്റ് രേണുക താക്കൂറാണ് ബൗൾ കൊണ്ട് വിന്‍ഡീസിനെ തകര്‍ത്തത്.
𝗣𝗹𝗮𝘆 𝗜𝘁 𝗢𝗻 𝗟𝗼𝗼𝗽!
— BCCI Women (@BCCIWomen) December 22, 2024
𝙒𝙃𝘼𝙏. 𝘼. 𝘾𝘼𝙏𝘾𝙃! 😯
Absolute screamer! 👌 👌
Harmanpreet Kaur - Take A Bow 🙌 🙌
Live ▶️ https://t.co/OtQoFnoAZu#TeamIndia | #INDvWI | @ImHarmanpreet | @IDFCFIRSTBank pic.twitter.com/Fkuyj75Ok0
വിൻഡീസിനെ തകർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ക്യാച്ച് കൂടിയാണ്. 13 റൺസെടുത്ത് ക്രീസിൽ തുടരുകയായിരുന്ന ആലിയ അലെയ്‌നയെ ചാടി ഉയർന്ന് ഒറ്റ കയ്യിലാണ് ഹര്‍മന്‍പ്രീത് കൗർ പിടിച്ചെടുത്തത്. രേണുക താക്കൂറിന്റെ പന്തില്‍ മിഡ് ഓണിലാണ് ഹര്‍മന്‍പ്രീത് വണ്ടർ ക്യാച്ച് നടത്തിയത്. അവിശ്വസനീയ ക്യാച്ചിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Content Highlights: Harmanpreet Kaur one-handed screamer vs west indies; vedio