റൂട്ട് തിരിച്ചെത്തി, സ്റ്റോക്സ് ഇല്ല; ഇന്ത്യൻ പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ട് ടീം റെഡി

2023ലെ ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ജോ റൂട്ട് ഇം​ഗ്ലണ്ടിനായി ഏകദിന ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്.

dot image

ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കുമുള്ള ഇം​ഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്ലർ നായകനാകുന്ന ടീമിൽ ജോ റൂട്ട് മടങ്ങിയെത്തിയപ്പോൾ ബെൻ സ്റ്റോക്സിന് ഇടം ലഭിച്ചില്ല. പിൻതുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടർന്നാണ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

2023ലെ ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ജോ റൂട്ട് ഇം​ഗ്ലണ്ടിനായി ഏകദിന ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്. എങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് ജോ റൂട്ട് തകർപ്പൻ ഫോമിലാണ്. അതിനിടെ ജേക്കബ് ബെഥൽ ഇം​ഗ്ലണ്ട് ടീമിലേക്കെത്തിയപ്പോൾ വിൽ ജാക്സിന് ടീമിൽ ഇടം ലഭിച്ചില്ല.

ജനുവരി 22 മുതലാണ് ഇം​ഗ്ലണ്ടിന്റെ ഇന്ത്യൻ പരമ്പര ആരംഭിക്കുക. ആദ്യം അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കുക. പിന്നാലെ ഫെബ്രുവരി ആറ് മുതൽ ഏകദിന പരമ്പരയും ആരംഭിക്കും. ഫെബ്രുവരി 19 മുതലാണ് ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് ആരംഭമാകുക.

‌ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇം​ഗ്ലണ്ട് ടീം: ജോസ് ബട്ലർ (ക്യാപ്റ്റൻ‌), റെഹാൻ അഹമ്മദ്, ജൊഫ്ര ആർച്ചർ, ​ഗസ് ആറ്റ്കിൻസൺ, ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർ‌സ്, ബെൻ ഡക്കറ്റ്, ജാമി ഓവർടൺ, ജാമി സ്മിത്ത്, ലിയാം ലിവിങ്സ്റ്റൺ, ആദിൽ റാഷിദ്, ജോ റൂട്ട്, സാഖിബ് മഹ്മുദ്, മാർക് വുഡ്.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കുമുള്ള ഇം​ഗ്ലണ്ട് ടീം: ജോസ് ബട്ലർ (ക്യാപ്റ്റൻ‌), ജൊഫ്ര ആർച്ചർ, ​ഗസ് ആറ്റ്കിൻസൺ, ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർ‌സ്, ബെൻ ഡക്കറ്റ്, ജാമി ഓവർടൺ, ജാമി സ്മിത്ത്, ലിയാം ലിവിങ്സ്റ്റൺ, ആദിൽ റാഷിദ്, ജോ റൂട്ട്, സാഖിബ് മഹ്മുദ്, ഫിൽ സോൾട്ട്, മാർക് വുഡ്.

Content Highlights: England announce squads for India tour and ICC Champions Trophy 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us