ഐപിഎൽ മെഗാ ലേലത്തിൽ അൺസോൾഡ്; രഞ്ജിയിലെ ടൂർണമെന്റ് താരം; ആരാണ് അശ്വിന് പകരമെത്തിയ തനുഷ്?

33 ഫാസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 41.21 ശരാശരിയിൽ 2523 റൺസ് നേടി

dot image

വെറ്ററൻ സ്പിന്നർ ആർ അശ്വിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. മുംബൈ ഓഫ് സ്പിന്നർ തനുഷ് കൊട്യനെയാണ് ബിസിസിഐ പകരം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത്. മൂന്നാം ടെസ്റ്റിന് പിന്നാലെ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടി മുംബൈ ടീം ക്യാമ്പിലുള്ള താരം ചൊവ്വാഴ്ച മെൽബണിലേക്കു പോകും.

ഓഫ് സ്പിന്നറായ തനുഷ്, അശ്വിനെപ്പോലെ തന്നെ ഓൾ റൗണ്ടർ താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 101 വിക്കറ്റുകളും രണ്ടു സെഞ്ച്വറികളും 13 അർധ സെഞ്ച്വറികളും 26 വയസ്സുകാരനായ താരം ദുലീപ് ട്രോഫിയിൽ ഇന്ത്യ എയ്ക്കു വേണ്ടി 10 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 33 ഫാസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 41.21 ശരാശരിയിൽ 2523 റൺസ് നേടി.

കഴിഞ്ഞ രഞ്ജി ട്രോഫിയിലെ 'പ്ലയർ ഓഫ് ദ ടൂർണമെൻ്റ്' അവാർഡിന് അർഹനായിരുന്നു. 16.96 ശരാശരിയിൽ 29 വിക്കറ്റ് വീഴ്ത്തുകയും 41.83 ശരാശരിയിൽ 502 റൺസ് നേടിയായിരുന്നു നേട്ടം. 2024 സീസണിൽ രാജസ്ഥാൻ റോയൽസിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ച താരം ഒരു മത്സരത്തിൽ 24 റൺസ് നേടി. ഐപിഎല്ലിൽ ബൗൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. 2025 സീസണിലേക്ക് മുന്നോടിയായുള്ള ഐപിഎൽ മെഗാ ലേലത്തിൽ പക്ഷെ താരം വിറ്റുപോയതുമില്ല.

Content Highligths: Who is Tanush Kotian? R Ashwin's replacement for India in border gavasker trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us