ഐ സി സി അണ്ടര്‍ 19 വനിത ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി വയനാട് സ്വദേശി വിജെ ജോഷിത. ബംഗ്ലാദേശിനെ തോൽപിച്ച് പ്രഥമ അണ്ടര്‍ 19 ഏഷ്യാ കപ്പിൽ കിരീടം നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു താരം. ടൂർണമെന്റിൽ നടത്തിയ മികച്ച പ്രകടനമാണ് ലോക വേദിയിലേക്ക് അവസരമൊരുങ്ങിയത്. ഫൈനലിൽ താരം വിക്കറ്റും നേടിയിരുന്നു.
കഴിഞ്ഞ വർഷം വിമൻസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ നെറ്റ് ബൗളറായും തിളങ്ങിയിരുന്നു .നിലവിൽ വനിതാ പ്രീമിയര്‍ ലീഗിലെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാഗമാണ്. കേരള അണ്ടർ 19 ടീം ക്യാപ്റ്റനായ താരം കേരളത്തിന്റെ അണ്ടർ 23 സീനിയർ ടീം അംഗവുമാണ്.
മിന്നുമണിക്കും സജന സജീവനും നജ്‌ലക്കും ശേഷം വായനാടിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള പുത്തൻ താരോദയം കൂടിയാണ് ജോഷിത. സുൽത്താൻ ബത്തേരി സെന്‍റ് മേരീസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനി കൂടിയായ ജോഷിത കൽപറ്റയിലെ ന്യൂ ഫോം ഹോട്ടൽ ജീവനക്കാരനായ ജോഷിയുടെയും ഫാൻസി ഷോപ് ജീവനക്കാരിയായ ശ്രീജയുടെയും മകളാണ്.
ജനുവരി 19ന് വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മലേഷ്യ, ശ്രീലങ്ക, വെസ്റ്റിൻഡീസ് ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തിൽ ജനുവരി 21ന് മലേഷ്യയുമായും 23ന് ശ്രീലങ്കയുമായും ഇന്ത്യ ഏറ്റുമുട്ടും.
അണ്ടര്‍ 19 ട്വന്‍റി20 ലോകകപ്പ് ഇന്ത്യൻ ടീം – നിക്കി പ്രസാദ് (ക്യാപ്റ്റന്‍), സനിക ചക്ലെ, ജി. ത്രിഷ, ജി. കമാലിനി (വൈസ് ക്യാപ്റ്റന്‍), ഭാവിക അഹിരെ, ഈശ്വരി അവസരെ, വി.ജെ. ജോഷിത, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിതാ കിഷോര്‍, എം.ടി. ശബ്നം, എസ്. വൈഷ്ണവി
Content Highlights: joshita now a Malayalee newcomer to Indian cricket