ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന് നാളെ മെൽബണിൽ ആരംഭമാകുമ്പോൾ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത് ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവ്വം താരങ്ങൾ മാത്രം എത്തിപിടിച്ച റെക്കോർഡ്. വെറും അഞ്ച് വിക്കറ്റ് കൂടി നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന താരമാകാൻ സ്റ്റാർക്കിന് കഴിയും. നിലവിൽ 284 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 25.67 ശരാശരിയിൽ 695 വിക്കറ്റുകളാണ് സ്റ്റാർക്ക് നേടിയിട്ടുള്ളത്. അഞ്ച് വിക്കറ്റ് നേട്ടങ്ങളും താരത്തിന്റെ പേരിലുണ്ട്. ഇതിൽ പതിനഞ്ച് അഞ്ച് വിക്കറ്റ് നേട്ടവും താരവും നേടിയത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നാണ്.
നിലവിൽ മൂന്ന് താരങ്ങളാണ് ഓസീസ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം നേടിയിട്ടുള്ളത്. ഷെയ്ൻ വോൺ (1,001), ഗ്ലെൻ മഗ്രാത്ത് (949), ബ്രെറ്റ് ലീ (949), ബ്രെറ്റ് ലീ (1,001) എന്നിവരാണ് പട്ടികയിലെ മുൻഗാമികൾ. അതേ സമയം ഇന്ത്യയ്‌ക്കെതിരെ 100 അന്താരാഷ്ട്ര വിക്കറ്റുകൾ നേടുന്നതിന് ഒരു വിക്കറ്റ് അകലെയാണ് സ്റ്റാർക്ക്. 6/51 എന്ന മികച്ച പ്രകടനത്തോടെ, സ്റ്റാർക്ക് ഇന്ത്യയ്‌ക്കെതിരെ 45 കളികളിൽ നിന്ന് 33.51 ശരാശരിയിൽ 99 വിക്കറ്റുകൾ നേടിയിട്ടുണ്ട്. നിലവിലെ പരമ്പരയിൽ തന്നെ ആറ് ഇന്നിങ്‌സുകളിൽ നിന്ന് താരം 20 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
അതേ സമയം ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം നാളെ ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
Content Highlights: Mitchell Starc takes 5 wickets away from milestone