ഷെഹസാദിന്റേയും അബ്ബാസിന്റേയും വരവ് ടീമിന് ​ഗുണം ചെയ്യും: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നറിയിപ്പുമായി ഷാൻ മസൂദ്

സൗത്താഫ്രിക്കൻ മണ്ണിൽ 18 വർഷത്തിനു ശേഷം ഒരു ടെസ്റ്റ് വിജയമാണ് പാക്കിസ്താൻ ലക്ഷ്യമിടുന്നത്.

dot image

ബോക്സിങ് ഡേ ടെസ്റ്റിൽ പാക്കിസ്താന്റെ പ്ലേയിങ് ഇലവനിൽ വിശ്വാസമർപ്പിച്ച് പാക് നായകൻ ഷാൻ മസൂദ്. ഖുറം ഷെഹ്സാദ്, മുഹമ്മദ് അബ്ബാസ് തുടങ്ങിയവരുടെ വരവ് പാക്കിസ്താന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ ​ഗുണം ചെയ്യുമെന്നാണ് മസൂദിന്റെ വിലയിരുത്തൽ. ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം പരിക്കിനെതുടർന്ന് പുറത്തായിരുന്നു ഷെഹ്സാദ്. 2021 ന് ശേഷം ആണ് അബ്ബാസ് പാക് ടെസ്റ്റ് ടീമിലെത്തുന്നത്. ഖുറം ഷെഹസാദിന്റേയും അബ്ബാസിന്റേയും വരവ് ടീമിന് ​ഗുണം ചെയ്യും. ഇത് പോലുള്ള കണ്ടീഷനിൽ പാക്കിസ്താന് ഇവരുടെ സാന്നിധ്യം ഏറെ സഹായിക്കും. ഷാൻ മസൂദ് പറയുന്നു.

ഈ രണ്ട് മാച്ച് ടെസ്റ്റ് സീരീസ് ആക്വിബ് ജാവേദിന്റെ ആദ്യ ടെസ്റ്റ് കോച്ചായുള്ള സീരീസാണ്. നേരത്തെ സിംബാബ് വെയ്ക്കെതിരായ പരമ്പരയിൽ വൈറ്റ് ബോൾ കോച്ചായി അദ്ദേഹം ചാർജേറ്റെടുത്തിരുന്നു. ​ഗില്ലസ്പി സ്ഥാനമൊഴി‍ഞ്ഞതോടെയാണ് ആക്വിബ് ജാവേദ് കോച്ചാവുന്നത്. സൗത്താഫ്രിക്കൻ ടൂറിൽ നേരത്തെ ടി20 പരമ്പര 2- 0 ത്തിന് തോറ്റെങ്കിലും ഏകദിന പരമ്പര 3- 0 ത്തിന് പാക്കിസ്താൻ നേടിയിരുന്നു. സൗത്താഫ്രിക്കൻ മണ്ണിൽ 18 വർഷത്തിനു ശേഷം ഒരു ടെസ്റ്റ് വിജയമാണ് പാക്കിസ്താൻ ലക്ഷ്യമിടുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കാവട്ടെ, ഒരു ടെസ്റ്റ് വിജയം അവരെ ലോകടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇടം നൽകും.

സൗത്താഫ്രിക്ക നല്ല രീതിയിൽ ഈ പരമ്പരയ്ക്കായി തയ്യാറെടുത്തതായി ഞങ്ങൾക്കറിയാം. എന്നാലും കഴിഞ്ഞ ഏകദിന പരമ്പരയും ഇം​ഗ്ലണ്ടിനെതിരായ പരമ്പരയും ഞങ്ങൾക്ക് പുതു ഊർജം പകർന്നിട്ടുണ്ട്. ഷാൻ മസൂദ് പറ‍ഞ്ഞു. ഈ പരമ്പരയിൽ സ്റ്റാർ ബാറ്ററായ ബാബർ അസമിന്റെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Content Highlights: Shan Masood welcomes pace bowlers ahead of boxing day test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us