ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലും അഞ്ചും ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായി ക്രിക്കറ്റ് ആരാധകർ കേട്ട പേരായിരുന്നു സാം കോൺസ്റ്റാസ്. ശേഷം ബോക്സിങ് ഡേ ടെസ്റ്റിനുള്ള ആദ്യ ഇലവനിൽ ഓപ്പണർ നഥാൻ മക്‌സ്വീനിക്ക് പകരം കോൺസ്റ്റാസ് എത്തുമെന്ന് പാറ്റ് കമ്മിൻസ് ഉറപ്പിക്കുക കൂടി ചെയ്തപ്പോൾ ഈ യുവതാരത്തിന്റെ പ്രകടനം എങ്ങനെയുണ്ടാകുമെന്ന ആകാംഷയിലായിരുന്നു ആരാധകർ. ഇതിനിടയിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രയെ പ്രതേകമായി താൻ പേടിക്കുന്നില്ലെന്ന് കോൺസ്റ്റാസ് മത്സരത്തിന് മുമ്പ് തന്നെ വ്യക്തമാക്കിയതോടെ ഈ ആകാംഷ ഇരട്ടിയാക്കി.
Sam Konstas all over jasprit bumrah.
— Asad Liaqat (@asad0741) December 26, 2024
pic.twitter.com/V5qk5GaQlx#BoxingDayTest #BoxingDay #BGT2024 #AUSvIND #INDvAUS #INDvsAUS #PAKvsSA
ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകളാണ് താരം ഇന്ന് കണ്ടെത്തിയത്. രണ്ടും റിവേഴ്‌സ് സ്‌ക്യൂപ്പിലൂടെയായിരുന്നു എന്നതും ശ്രദ്ധേയം. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റിൽ സിക്സർ വഴങ്ങാത്ത താരമാണ് ബുംമ്ര. ഇതിനിടയിൽ താരം നാലായിരത്തിന് മുകളിൽ പന്തുകളെറിയുകയും ചെയ്തു. ബുംമ്രയ്ക്കെതിരെ ഒരോവറിൽ 18 റൺസ് ചേർക്കാനും കോൺസ്റ്റാസിനായി.
അതേ സമയം കോൺസ്റ്റാസിന്റെ അർധ സെഞ്ച്വറിയുടെ മികവിൽ ഓസീസ് മെൽബണിൽ മികച്ച തുടക്കത്തോടെയാണ് ബാറ്റ് വീശുന്നത്. 65 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 60 റൺസ് നേടിയ കോൺസ്റ്റാസ് ജഡേജയുടെ പന്തിൽ പുറത്തായപ്പോൾ 38 റൺസെടുത്ത ഉസ്മാൻ ഖവാജയും 12 റൺസെടുത്ത ലബുഷെയ്‌നും ക്രീസിലുണ്ട്. നിലവിൽ ലഞ്ചിന് പിരിയുമ്പോൾ 25 ഓവറിൽ 112 റൺസിന് ഒന്ന് എന്നനിലയിലാണ് ഓസീസ്.
Content Highlights: 4484 Bumrah's first six off a delivery, that too a reverse scoop; 19-year-old Konstas