ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് മികച്ച നിലയിൽ. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിൽ കളിച്ച നഥാൻ മക്‌സ്വീനിക്ക് പകരക്കാരനായി എത്തിയ പത്തൊമ്പതുകാരനായ ഓപ്പണർ സാം കോൺസ്റ്റാസ് അർധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ നിലവിൽ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലാണ്. 60 റൺസുമായി കോൺസ്റ്റാസ് പുറത്തായപ്പോൾ ഉസ്മാൻ ഖാവജ 30 റൺസെടുത്തും ലബുഷെയ്ൻ ഒരു റൺസെടുത്തും ക്രീസിലുണ്ട്. ജഡേജയാണ് കോൺസ്റ്റാസിന്റെ വിക്കറ്റെടുത്തത്.
അതേ സമയം ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്. മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആതിഥേയര്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയിട്ടുണ്ട്. 19കാരന്‍ സാം കോണ്‍സ്റ്റാസ് അരങ്ങേറ്റം കുറിച്ചപ്പോൾ പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിലെത്തി.
അതേ സമയം ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം നാളെ ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
ടീം ഇലവൻ
ഓസ്ട്രേലിയ: ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷെയ്ൻ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് ക്യാരി(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംമ്ര , മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
Content Highlights: Sam Konstas fifty; boxing day test india vs australia