'ടീമിൽ നിന്ന് ഒഴിവാക്കിയതിന്‍റെ കാരണം ​ഗില്ലിന് മനസിലാകും'; വിശദീകരിച്ച് അഭിഷേക് നായർ

നാലാം ടെസ്റ്റിൽ ശുഭ്മൻ ​ഗില്ലിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി അഭിഷേക് നായർ

dot image

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ശുഭ്മൻ ​ഗില്ലിനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി ഇന്ത്യൻ‌ ക്രിക്കറ്റ് ടീം സഹപരിശീലകൻ അഭിഷേക് നായർ. മത്സരത്തിന് മുമ്പായി പിച്ച് പരിശോധിച്ചപ്പോൾ രവീന്ദ്ര ജഡേജയ്ക്ക് പിന്തുണ നൽകാൻ വാഷിങ്ടൺ സുന്ദറിന് കഴിയുമെന്ന് ഇന്ത്യൻ ടീം കരുതി. ടീമിൽ നിന്ന് ഒഴിവാക്കിയതിന് കാരണം ശുഭ്മൻ ​ഗിൽ മനസിലാക്കും. സത്യത്തിൽ ​ഗില്ലിനെ ഒഴിവാക്കിയതല്ല. ടീം കോമ്പിനേഷനിൽ ​ഗില്ലിന് ഇടം ലഭിക്കാതിരുന്നതാണ്. അഭിഷേക് നായർ പ്രതികരിച്ചു.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ആറിന് 311 റൺസെന്ന നിലയിലാണ്. നാല് താരങ്ങളുടെ അർധ സെഞ്ച്വറിയാണ് ഓസ്ട്രേലിയൻ ഇന്നിം​ഗ്സിന് കരുത്തായത്. അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് 65, ഉസ്മാൻ ഖ്വാജ 57, മാർനസ് ലബുഷെയ്ൻ 72, സ്റ്റീവ് സ്മിത്ത് പുറത്താകാതെ 68 എന്നിങ്ങനെയാണ് ഓസീസ് നിരയിലെ സ്കോറുകൾ. അലക്സ് ക്യാരി 31 റൺസ് നേടി നിർണായക സംഭാവനയും നൽകി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: Abishek Nayar explains why Shuban Gill excluded in Melbourne test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us