ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ പുരോഗമിക്കുകയാണ്. അരങ്ങേറ്റക്കാരനായ സാം കോൺസ്റ്റാസിന്റെയും ഉസ്മാൻ ഖവാജയുടെയും ലബുഷെയ്‌നിന്റെയും മികവിൽ ഓസീസ് നിലവിൽ മികച്ച നിലയിലാണ്. 65.4 ഓവറിൽ 237 ന് 3 വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്.
60 റൺസ് നേടിയ കോൺസ്റ്റാസിന്റെയും 57 റൺസെടുത്ത ഉസ്മാൻ ഖവാജയുടെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. കോൺസ്റ്റാസിന്റെ വിക്കറ്റ് ജഡേജയെടുത്തപ്പോൾ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് ബുംമ്രയാണ് എടുത്തത്.
പരമ്പരയിലെ ആറ് ഇന്നിംഗ്‌സുകളിൽ അഞ്ചാം തവണയാണ് ബുംറ ഖവാജയെ ഈ പരമ്പരയിൽ പുറത്താക്കുന്നത്. 87 പന്തുകളാണ് ഖവാജയ്‌ക്കെതിരെ ബുംമ്ര ഈ പരമ്പരയിൽ എറിഞ്ഞത്. 24 റൺസ് മാത്രം വഴങ്ങി അഞ്ച് തവണ ഖവാജയെ വീഴ്ത്തി. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ മുഹമ്മദ് സിറാജ് ഖവാജയുടെ വിക്കറ്റെടുത്തപ്പോൾ മാത്രമാണ് ബുംമ്രയ്ക്ക് ഖവാജയെ മിസ്സായത്. അതേ സമയം ഉസ്മാൻ ഖാവാജയുടെ ഈ പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ മത്സരത്തിലേത്, പെർത്തിൽ 4,8, അഡലെയ്ഡിൽ 13,9 , ഗാബയിൽ 21 , 8 എന്നിങ്ങനെയായിരുന്നു പ്രകടനം.
Content Highlights:Five times in six innings! Bumrah supremacy ovar Khawaja