ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ പുരോഗമിക്കുമ്പോൾ ആദ്യ മണിക്കൂറിൽ ചർച്ചയായത് വിരാട് കോഹ്‌ലിയും ഓസീസിന്റെ 19 കാരനായ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസും തമ്മിലുള്ള വാക്കേറ്റമായിരുന്നു. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടിയതാണ് വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയത്.
സംഭവം ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു, താരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ അധികം വൈകാതെ യുവ താരത്തിന്റെ ബാറ്റിങ് ചൂട് ഇന്ത്യ അറിഞ്ഞു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകിയത്.
Konstas is playing absolutely FEARLESSLY!
— CHF JackoGFreak (@JackoGFreak) December 26, 2024
Imagine a 19 year old rattling the cage of a small, small man
Making a non contact sport, contact…Weak
Cmon Konstas! 🇦🇺 #MulletMadness #BoxingDayTest pic.twitter.com/ziXrdAiYiw
65 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 60 റൺസ് നേടി പുറത്തായ താരം ഇന്ത്യയുടെ സ്റ്റാർ പേസർ ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകൾ പറത്തി. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റിൽ സിക്സർ വഴങ്ങാത്ത താരമാണ് ബുംമ്ര. ഇതിനിടയിൽ താരം നാലായിരത്തി അഞ്ഞൂറിനടുത്ത് പന്തുകളെറിയുകയും ചെയ്തു. ബുംമ്രയ്ക്കെതിരെ ഒരോവറിൽ 18 റൺസ് ചേർക്കാനും കോൺസ്റ്റാസിനായി.
ഇതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ രണ്ട് തട്ടിലായി. ചിലർ കോഹ്‌ലിയുടെ സ്ലെഡ്ജിങ് അനാവശ്യമാണെന്ന് പറഞ്ഞപ്പോൾ ചിലർ അത് ക്രിക്കറ്റിനിടയിലെ അഗ്രഷൻ മാത്രമാണ് ഇതെന്നും സ്പോർട്സ് മാൻ സ്പിരിറ്റോടെ അതിനെ കാണണമെന്നും പറഞ്ഞ് രംഗത്തെത്തി. ചിലർ 2008 ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ സമാന രീതിയിൽ ഗംഭീറും വാട്സണും നടത്തിയ വാക്കേറ്റത്തിലേക്ക് വിരൽ ചൂണ്ടി.
ഡൽഹിയിൽ നടന്ന മൂന്നാം ടെസ്‌റ്റിനിടെയായിരുന്നു ആ സംഭവം. റൺസിന് വേണ്ടി ഒടുന്നതിനിടയിൽ ഗംഭീർ വാട്സണെ കൈമുട്ട് കൊണ്ട് ഇടിച്ചത് അന്ന് വലിയ വിവാദമായി. വാട്സൺ തന്റെ റണ്ണിങ്ങിന് തടസവും നിന്നുവെന്നായിരുന്നു ഗംഭീറിന്റെ വാദം. എന്നാൽ ശേഷിക്കുന്ന ഒരു മത്സരത്തിൽ നിന്ന് ഗംഭീറിന് അന്ന് വിലക്ക് ലഭിച്ചു. ഏതായാലും ആ ഇന്നിങ്സിൽ 206 റൺസിന്റെ ഇരട്ട സെഞ്ച്വറി മികവാണ് ഗംഭീർ നടത്തിയത്. ഒടുവിൽ പക്ഷെ വാട്സണിന് മുന്നിൽ തന്നെ വീഴുകയും മത്സരം സമനിലയാവുകയും ചെയ്തു.
പക്ഷെ ഇന്ത്യ 4 -0 ന് ആ വർഷത്തെ ബോർഡർ ഗാവസ്‌കർ ട്രോഫി തൂത്തുവാരി. കൗതുകമെന്ന് പറയട്ടെ അന്ന് വാട്സണെ സ്ലെഡ്ജ് ചെയ്ത ഗംഭീറാണ് ഇന്ത്യയുടെ പരിശീലകൻ. വാട്സണെ ആരാധനാപാത്രമായി കരുതുന്ന, വാട്സണെ മെന്ററാക്കിയ പുതുമുഖ താരം സാം കോൺസ്റ്റസാണ് വിരാട് കോഹ്‌ലിയുടെ തിരക്കഥയിലെ പുതിയ എതിരാളി എന്നതും ശ്രദ്ധേയം.
Content Highlights:Shane Watson is the mentor of Sam Konstas, Gautam Gambhir is the current coach of Virat Kohli; border gavasker trophy heated recap repeat