ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റായ മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് വിരാട് കോഹ്‌ലിയും ഓസീസിന്റെ അരങ്ങേറ്റ ഓപണര്‍ സാം കോണ്‍സ്റ്റാസുമായും തമ്മിലുണ്ടായ സ്ലെഡ്ജിങ്ങായിരുന്നു. 19 വയസുള്ള താരത്തോട് അനാവശ്യമായി കൊമ്പുകോര്‍ത്തതിന്റെ പേരില്‍ കോഹ്‌ലിക്കെതിരെ ഐസിസി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തന്റെ മാച്ച് ഫീയുടെ 20 ശതമാനം രൂപയാണ് കോഹ്‌ലിക്കെതിരെ പിഴ ചുമത്തിയത്.
The ICC has confirmed the sanction for Virat Kohli.#AUSvIND | #WTC25https://t.co/tfbmHJRzTi
— ICC (@ICC) December 26, 2024
എന്നാല്‍ പിഴത്തുകയായി വിരാട് കോഹ്‌ലിക്ക് എത്ര രൂപയാണ് ഐസിസിക്ക് നല്‍കേണ്ടി വരിക? വിരാട് കോഹ്‌ലിയുടെ മാച്ച് ഫീ എത്രയാണെന്നും അതിന്റെ 20 ശതമാനം എത്രയാണെന്നും പരിശോധിക്കാം.
വിരാട് ഒരു എ+ ഗ്രേഡ് ക്രിക്കറ്ററാണ്. ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനും ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപ വീതമാണ് ലഭിക്കുന്നത്. അതിനാല്‍ മാച്ച് ഫീയുടെ 20 ശതമാനമായ മൂന്ന് ലക്ഷം രൂപയാണ് കോഹ്‌ലി പിഴത്തുകയായി അടയ്‌ക്കേണ്ടിവരുന്നത്. പിഴ ശിക്ഷ കൂടാതെ കോഹ്‌ലിക്ക് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചിട്ടുണ്ട്. തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ താരത്തിന് വിലക്ക് വരെ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
മത്സരത്തിന്റെ പത്താം ഓവറിലാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ കോഹ്ലി ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു. എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Virat Kohli and Sam Konstas exchanged a heated moment on the MCG. #AUSvIND pic.twitter.com/QL13nZ9IGI
— cricket.com.au (@cricketcomau) December 26, 2024
ഇന്ത്യന്‍ താരത്തിന്‍റെ പെരുമാറ്റത്തെ വിമർശിച്ച് മുന്‍ താരങ്ങളുള്‍പ്പടെ വിമർശനം ഉന്നയിച്ച് എത്തുകയായിരുന്നു. അനാവശ്യ ഇടപെടൽ നടത്തിയ കോഹ്‌ലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ് അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: What Is Virat Kohlis Match Fees and How Much Will Rcb Star Earn After 20 Deduction