ഒറ്റ സെഞ്ച്വറിയില്‍ റൂട്ടിനെ പിന്തള്ളി; ഇന്ത്യയ്‌ക്കെതിരെ റെക്കോർഡ് കുറിച്ച് സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്‌ക്കെതിരെ നാലാമനായി ഇറങ്ങി 197 പന്തില്‍ 140 റണ്‍സ് അടിച്ചെടുത്താണ് സ്മിത്ത് മടങ്ങിയത്

dot image

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയതോടെ റെക്കോര്‍ഡ് സ്വന്തമാക്കി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യയ്‌ക്കെതിരെ നാലാമനായി ഇറങ്ങി 197 പന്തില്‍ 140 റണ്‍സ് അടിച്ചെടുത്താണ് സ്മിത്ത് മടങ്ങിയത്. ഓസീസിനെ കൂറ്റന്‍ സ്‌കോറിലേയ്ക്ക് നയിച്ച സ്മിത്ത് പിന്നീട് ആകാശ് ദീപിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനം മൂന്നക്കം തികച്ചതോടെ ഇന്ത്യയ്‌ക്കെതിരെ തന്റെ 11-ാം ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്ത് കുറിച്ചത്. ഇതോടെ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന വിദേശതാരമെന്ന റെക്കോര്‍ഡാണ് സ്മിത്ത് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഇന്ത്യയ്‌ക്കെതിരെ 43 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് 11 സെഞ്ച്വറികളെന്ന നാഴികക്കല്ല് പിന്നിട്ടത്.

റെക്കോര്‍ഡില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജോ റൂട്ടിനെ മറികടക്കാനും സ്മിത്തിന് സാധിച്ചു. ഇന്ത്യയ്‌ക്കെതിരെ 55 ഇന്നിങ്‌സുകളില്‍ നിന്ന് 10 സെഞ്ച്വറികളുള്ള റൂട്ടാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. എട്ട് സെഞ്ച്വറികളുള്ള ഗര്‍ഫീല്‍ഡ് സോബേഴ്‌സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ് എന്നിവര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Content Highlights: AUS vs IND: Steve Smith records most centuries against India in Tests

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us