മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചാണ് ഫീൽഡിനിറങ്ങിയത്. ന്യൂഡൽഹിയിൽ അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വേണ്ടിയായിരുന്നു അത്.
2004 മുതൽ 2014 വരെ തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഡോ മൻമോഹൻ സിങ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 92 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വസതിയിൽ അബോധാവസ്ഥയിൽ വീണതിനെ തുടർന്ന് എയിംസിലെത്തിക്കുകയായിരുന്നു. എയിംസിൽ വെച്ചാണ് മരിച്ചത്. മൻമോഹൻ സിംഗിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ താരങ്ങളെല്ലാം കറുത്ത ആം ബാൻഡ് ധരിക്കുകയായണെന്ന് ബിസിസിഐ അറിയിച്ചു.
അതേ സമയം ഒന്നാം ദിന സ്കോറായ 311/6 എന്ന നിലയിൽ ആരംഭിച്ച ഓസീസ് ലഞ്ചിന് പിരിയുമ്പോൾ 113 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 454 ലെത്തി. സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയുമായും സ്റ്റാർക് 15 റൺസുമായും ക്രീസിലുണ്ട്. 194 പന്തിൽ 13 ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 139 റൺസെടുത്താണ് സ്മിത്ത് ക്രീസിലുള്ളത്.
49 റൺസെടുത്ത കമ്മിൻസിന്റെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് വീഴ്ത്താനായത്, ജഡേജയ്ക്കാണ് വിക്കറ്റ്. ഇന്നലെ ഇന്നലെ ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് എന്നിവരും അർധ സെഞ്ച്വറി നേടിയിരുന്നു. സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ് നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ് നേടി. ലബുഷെയ്ൻ 72 റൺസ് നേടി പുറത്തായി.
The Indian Cricket Team is wearing black armbands as a mark of respect to former Prime Minister of India Dr Manmohan Singh who passed away on Thursday. pic.twitter.com/nXVUHSaqel
— BCCI (@BCCI) December 27, 2024
പൂജ്യത്തിന് പുറത്തായ സ്റ്റാർ ബാറ്റർ ട്രാവിസ് ഹെഡ്, നാല് റൺസെടുത്ത് പുറത്തായ മിച്ചൽ മാർഷ്, 31 റൺസെടുത്ത അലക്സ് ക്യാരി എന്നിവരാണ് ബാറ്റ് ചെയ്ത മറ്റ് ഓസീസ് താരങ്ങൾ. നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. ഇന്ത്യൻ നിരയിൽ ബുംമ്ര മൂന്ന് വിക്കറ്റ് നേടിയപ്പോൾ ജഡേജ രണ്ട് വിക്കറ്റും ആകാശ് ദീപ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Content Highlights: Why India players are wearing black armbands in MCG Test