ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ പൊരുതുന്നു. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ പാകിസ്താൻ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ലീഡിനൊപ്പമെത്താൻ പാകിസ്താന് ഇനി രണ്ട് റൺസ് കൂടി വേണം.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 80 റൺസെന്ന നിലയിലാണ് രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. 89 റൺസെടുത്ത എയ്ഡാൻ മാർക്രത്തിന്റെ പോരാട്ടം പാകിസ്താൻ സ്കോർ മറികടക്കാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചു. ഒമ്പതാമനായി ക്രീസിലെത്തി 81 റൺസെടുത്ത കോർബിൻ ബോഷിന്റെ പോരാട്ടം ദക്ഷിണാഫ്രിക്കയുടെ ലീഡ് മികച്ചതാക്കി.
ആദ്യ ഇന്നിംഗ്സിൽ 301 റൺസിലാണ് ദക്ഷിണാഫ്രിക്കൻ സംഘം ഓൾഔട്ടായത്. ഖുറാം ഷഹ്സാദ്, നസീം ഷാ എന്നിവർ പാകിസ്താനായി മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ പാകിസ്താൻ 211 എന്ന സ്കോറിൽ ഓൾഔട്ടായിരുന്നു.
Content Highlights: Pakistan Reach 88/3 At Stumps, Trail By 2 Runs against SA