അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ സിംബാബ്‍വെയ്ക്ക് വമ്പൻ സ്കോർ. സിൻ വില്യംസ്, ക്രെയ്ഗ് എർവിൻ, ബ്രയാൻ ബെന്നറ്റ് എന്നിവരുടെ സെഞ്ച്വറി മികവിൽ ഒന്നാം ഇന്നിംഗ്സിൽ സിംബാബ്‍വെ 586 എന്ന വമ്പൻ ടോട്ടലാണ് പടുത്തുയർത്തിയത്. മറുപടി പറയുന്ന അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലാണ്. സിംബാബ്‍വെയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലിനൊപ്പമെത്താൻ അഫ്ഗാന് ഇനി 491 റൺസ് കൂടി വേണം.
നേരത്തെ നാലിന് 363 റൺസെന്ന നിലയിലാണ് സിംബാബ്‍വെ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. 145 റൺസുമായി ക്രീസിലുണ്ടായിരുന്ന സീൻ വില്യംസ് 153 റൺസിൽ പുറത്തായി. 56 റൺസുമായി ക്രീസിലുണ്ടായിരുന്ന ക്രെയ്ഗ് എർവിൻ 104 റൺസും നേടി. ബ്രയാൻ ബെന്നറ്റ് 110 റൺസുമായി പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാനായി അല്ലാഹ് ഗസന്‍ഫാര്‍ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാന് മൂന്ന് റൺസെടുത്ത സെദിഖ്വുള്ള അത്തലിന്റെയും 23 റൺസെടുത്ത അബ്ദുൾ മാലിക്കിന്റെയും വിക്കറ്റ് നഷ്ടമായി. 49 റൺസോടെ റഹ്മത്ത് ഷായും 16 റൺസോടെ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയുമാണ് ക്രീസിൽ തുടരുന്നത്.
Content Highlights: Zimbabwe sets new record, registers its highest total in Test matches