ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരങ്ങളായ വാഷിങ്ടൺ സുന്ദറും നിതീഷ് കുമാർ റെഡ്ഡിയും. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് എട്ടാം നമ്പറിലും ഒമ്പതാം നമ്പറിലും ഇറങ്ങുന്ന രണ്ട് ബാറ്റർമാർ 150ൽ അധികം പന്തുകൾ നേരിടുന്നത്.
എട്ടാമനായി ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി 176 പന്തുകൾ നേരിട്ട് 10 ഫോറും ഒരു സിക്സും സഹിതം 105 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. ഒമ്പതാമനായി ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദര്‍ 162 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേർന്ന എട്ടാം വിക്കറ്റിൽ 127 റൺസും കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത്യൻ സ്കോർ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 116 റൺസ് കൂടി വേണം. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 474 റൺസിൽ ഓൾ ഔട്ടായിരുന്നു.
Content Highlights: 147 years of test cricket, number 8 and 9 batters faced more than 150 deliveries