താഴത്തില്ലടാ!; ടെസ്റ്റില്‍ കന്നി അര്‍ധസെഞ്ച്വറി 'പുഷ്പ സ്റ്റൈലില്‍' ആഘോഷിച്ച് നിതീഷ്, വീഡിയോ

വാലറ്റത്തെ നിതീഷ് കുമാർ റെ‍ഡ്ഡിയുടെയും വാഷിങ്ടൺ സുന്ദറിന്റെയും വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്.

dot image

ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഫോളോ ഓൺ ഭീഷണി ഒഴിവാക്കിയിരിക്കുകയാണ് ഇന്ത്യ. വാലറ്റത്തെ നിതീഷ് കുമാർ റെ‍ഡ്ഡിയുടെയും വാഷിങ്ടൺ സുന്ദറിന്റെയും വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതിനിടെ ടെസ്റ്റ് കരിയറിലെ കന്നി അർധ സെഞ്ച്വറി നേടാനും നിതീഷ് റെഡ്ഡിക്ക് സാധിച്ചു. തന്റെ കന്നി അർധ സെഞ്ച്വറി നേട്ടം അല്ലു അർജുന്റെ പുഷ്പ സ്റ്റൈലിൽ നിതീഷ് ആഘോഷിച്ചതാണ് ഇപ്പോൾ വൈറലാവുന്നത്.

81 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതമാണ് നിതീഷ് റെഡ്ഡി അർധസെഞ്ചറി പൂർത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് പുഷ്പ സ്റ്റൈലിൽ ബാറ്റുകൊണ്ട് നിതീഷ് സെലിബ്രേഷൻ നടത്തിയത്. അല്ലു അർജുന്റെ ഹിറ്റ് സിനിമയായ പുഷ്പ എന്ന തെലുങ്കു ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളിലായി അല്ലു അർജുൻ വൈറലാക്കിയ സ്റ്റൈലാണിത്. നിതീഷിന്റെ മാസ് സെലിബ്രേഷൻ സോഷ്യൽ മീഡിയയിലും ആഘോഷമാക്കുകയാണ് ഇപ്പോൾ.

പിരിയാത്ത എട്ടാം വിക്കറ്റിൽ വാഷിങ്ടൺ സുന്ദറിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർക്കാനും നിതീഷിന് സാധിച്ചു. 85 റൺസുമായി നിതീഷും 39 റൺസുമായി സുന്ദറും ക്രീസിലുണ്ട്.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് പുനഃരാരംഭിച്ചത്. മൂന്നാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി. പന്തിനെ സ്‌കോട്ട് ബോളണ്ട് നഥാന്‍ ലിയോണിന്റെ കൈകളിലെത്തിച്ചപ്പോള്‍ ജഡേജയെ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

നേരത്തെ ഓസീസിനെ 474 റണ്‍സിന് ഓള്‍ഔട്ടാക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത രോഹിത്തിനെയും പിന്നീട് വണ്‍ഡൗണെത്തിയ രാഹുലിനെയും പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്. 53 പന്തില്‍ 21 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. പിന്നാലെയെത്തിയ ജയ്‌സ്വാളും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയ്ക്കായി 102 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി മുന്നോട്ടുപോവുകയായിരുന്നു.

നാലാം ദിവസം അവസാനിക്കാന്‍ പത്ത് ഓവര്‍ മാത്രം ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റിന് 153 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. 41-ാം ഓവറില്‍ ഓപണര്‍ ജയ്‌സ്‌വാള്‍ റണ്ണൗട്ടായതോടെയാണ് കാര്യങ്ങള്‍ ഇന്ത്യയുടെ കൈവിട്ടുപോയത്. 118 പന്തില്‍ 82 റണ്‍സെടുത്ത ജയ്‌സ്വാളിനെ പാറ്റ് കമ്മിന്‍സ് റണ്ണൗട്ടാക്കി.

Content Highlights: Melbourne Test: Nitish Kumar Reddy celebrates fifty in Allu Arjun's 'Pushpa' style

dot image
To advertise here,contact us
dot image