ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ 10-ാം വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർ പാടുപെട്ടു. എന്നാൽ ദിവസത്തിന്റെ അവസാന ഓവറിൽ അവസാന വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്ക് ഒരു സുവർണാവസരം ലഭിച്ചു. ജസ്പ്രീത് ബുംമ്ര എറിഞ്ഞ പന്തിൽ നഥാൻ ലിയോണിന്റെ ബാറ്റിൽ നിന്ന് എഡ്ജായി പന്ത് സ്ലിപ്പിൽ കെ എൽ രാഹുൽ പിടികൂടി. രാഹുലിന്റെ രണ്ട് കാലുകൾക്ക് ഇടയിലായാണ് പന്ത് കുടുങ്ങിയത്.
കഷ്ടപ്പെട്ട് ക്യാച്ചെടുത്തിട്ടും വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. അമ്പയർ നോബോൾ വിളിച്ചതോടെയാണ് ഇന്ത്യൻ ആരാധകർ നിരാശരായത്. നാലാം ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയുടെ ലീഡ് 333 റൺസായി. 10-ാം വിക്കറ്റിൽ ഓസീസ് താരങ്ങളായ നഥാൻ ലിയോണും സ്കോട്ട് ബോളണ്ടും ശക്തമായ ചെറുത്ത് നിൽപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
In the last over of Day Four, Jasprit Bumrah thought he taken the final wicket.
— cricket.com.au (@cricketcomau) December 29, 2024
But it was called a no-ball. #AUSvIND pic.twitter.com/Yc9kjO3bVc
In the last over of Day Four, Jasprit Bumrah thought he taken the final wicket.
— cricket.com.au (@cricketcomau) December 29, 2024
But it was called a no-ball. #AUSvIND pic.twitter.com/Yc9kjO3bVc
ലിയോൺ 41 റൺസും ബോളണ്ട് 10 റൺസുമായി ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന 10-ാം വിക്കറ്റിൽ ഇതുവരെ 55 റൺസ് കൂട്ടിച്ചേർത്തു. നേരത്തെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 എന്ന സ്കോറിൽ നിന്നാണ് ഇന്ത്യ നാലാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. 11 റൺസ് കൂടി ചേർത്തോപ്പേഴ്യ്ക്കും അവസാന വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 114 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 369 റൺസിൽ എല്ലാവരും പുറത്തായി. 105 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനും ഓസീസിന് സാധിച്ചു. 70 റൺസെടുത്ത മാർനസ് ലബുഷെയ്നും 41 റൺസെടുത്ത പാറ്റ് കമ്മിൻസുമാണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റ് വീഴ്ത്തി.
Content Highlights: K L Rahul caught final wicket off Jasprit Bumrah bowls, but it was a no ball